ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിലെ കുറഞ്ഞ ഓവർ നിരക്കിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മാച്ച് ഫീയുടെ 80 ശതമാനം തുക പിഴയിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. അനുവദിച്ച സമയത്ത് നാല് ഓവർ കുറഞ്ഞ നിരക്കിലാണ് ഇന്ത്യ പന്തെറിഞ്ഞതെന്ന് മാച്ച് റഫറി രഞ്ജൻ മദുഗല്ലെ റിപ്പോർട്ട് നൽകിയിരുന്നു.
ഐ.സി.സി നിയമപ്രകാരം വൈകിയെറിയുന്ന ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനമാണ് ഓരോ കളിക്കാരനും പിഴ നൽകേണ്ടത്. ബംഗ്ലാദേശുമായുള്ള മത്സരത്തിൽ ഓവർ നിരക്ക് കുറഞ്ഞത് വീഴ്ചയായി സമ്മതിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പിഴയടക്കാമെന്ന് അറിയിക്കുകയായിരുന്നു.
ആദ്യ ഏകദിനത്തിൽ ഒരു വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് പരമ്പരയിൽ മുന്നിലാണ്. ഇന്ത്യ ഉയർത്തിയ 187 എന്ന വിജയലക്ഷ്യം ഒരു വിക്കറ്റ് ശേഷിക്കെ കൈവരിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അടുത്ത മത്സരം ബുധനാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.