ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നെത്തില്ല; ബാർബഡോസിൽ നിന്നുള്ള മടക്കയാത്ര ഇനിയും വൈകും

ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നും ഡൽഹിയിലെത്തില്ല. ചുഴലിക്കാറ്റ് മൂലം ടീമിന്റെ മടക്കയാത്ര ഇനിയും വൈകുമെന്നാണ് റിപ്പോർട്ട്. ജൂലൈ രണ്ടാം തീയതി പ്രാദേശിക സമയം ആറ് മണിയോടെ ബാർബഡോസിൽ നിന്നും യാത്രതിരിച്ച് ബുധനാഴ്ച വൈകീട്ട് ഡൽഹിയിലെത്താനാണ് ടീം ലക്ഷ്യമിട്ടത്. എന്നാൽ, വ്യാഴാഴ്ചയോടെ മാത്രമേ ടീം ഇന്ത്യയിലെത്തുവെന്നാണ് ഏറ്റവും പുതിയ വിവരം.

വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ ടീം ഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പും ക​ന​ത്ത മ​ഴ​യും കാ​ര​ണം ബാ​ർ​ബ​ഡോ​സ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​തോ​​ടെ​യാ​ണ് ടീമിന്റെ മ​ട​ക്ക​യാ​ത്ര വൈ​കി​യ​ത്. ബാ​ർ​ബ​ഡോ​സി​ൽ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ഓ​ടെ ന്യൂ​യോ​ര്‍ക്കി​ലേ​ക്ക് വി​മാ​നം ക​യ​റി അ​വി​ടെ​നി​ന്ന് ദു​ബൈ വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.

എ​ന്നാ​ൽ, വി​മാ​ന​ത്താ​ള​വം അ​ട​ച്ച​തോ​ടെ യാ​ത്ര മു​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​വ​ർ ബാ​ർ​ബ​ഡോ​സി​ലെ ഹി​ൽ​ട്ട​ണ്‍ ഹോ​ട്ട​ലി​ൽ തു​ട​ർ​ന്നു. താ​ര​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​രി​ശീ​ല​ക​രും ഉ​ൾ​പ്പെ​ടെ എ​ഴു​പ​തോ​ളം പേ​ർ ഇ​ന്ത്യ​ൻ സം​ഘ​ത്തി​ലു​ണ്ട്. ബാ​ർ​ബ​ഡോ​സി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന​ ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഏ​ഴ് റ​ൺ​സി​ന് തോ​ൽ​പി​ച്ചാ​ണ് ടീം ​ട്വ​ന്റി20 ലോ​ക​കി​രീ​ടം നേ​ടി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക​ജേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​മൊ​രു​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Team India's departure from Barbados delayed, expected to reach Delhi tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.