ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിെൻറ മുൻ ക്യാപ്റ്റൻ ടെഡ് ഡെക്സ്റ്റർ അന്തരിച്ചു. 86 വയസ്സായിരുന്നു. അസുഖബാധിതനായ അദ്ദേഹം വോൾവെർഹാംപ്ടണിെല കോംപ്ടൺ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.
ഇംഗ്ലണ്ടിെൻറ മികച്ച ഓൾറൗണ്ടറായിരുന്ന ടെഡ് ഡെക്സ്റ്റർ 1958 നും 1968 നും ഇടയിൽ 62 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 30 മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ നയിച്ചു. 47.89 ശരാശരിയിൽ 4502 റൺസ് നേടി. ഒമ്പത് സെഞ്ച്വറിയും കരസ്ഥമാക്കി. അതിൽ ആറു തവണയും 140നു മുകളിലായിരുന്നു സ്കോർ. മികച്ച ഫാസ്റ്റ് ബൗളർ കൂടിയായിരുന്ന ടെഡ് ഡെക്സ്റ്റർ 66 ടെസ്റ്റ് വിക്കറ്റുകളും സ്വന്തമാക്കി.
സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം സ്പോർട്സ് ജേണലിസ്റ്റും കമേൻററ്ററുമായി പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.