ആഷസിൽ ജയം മണത്ത് ഇംഗ്ലണ്ട്

ലണ്ടൻ: ഓൾഡ് ട്രാഫോഡിലെ കളിമുറ്റത്ത് ജയം തേടി ഇംഗ്ലീഷ് കുതിപ്പ്. കംഗാരുക്കൾ കുറിച്ച ഒന്നാം ഇന്നിങ്സ് സ്കോറായ 317നെതിരെ 592 റൺസ് അടിച്ചെടുത്ത ഇംഗ്ലണ്ട് കൂറ്റൻ ലീഡ് പിടിച്ചാണ് എതിരാളികളെ സമ്മർദമുനയിൽ നിർത്തുന്നത്.

അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ വിജയം സുനിശ്ചിതമെന്ന് ഇംഗ്ലീഷ് ടീം സ്വപ്നം കാണുന്നു. മറുവശത്ത്, രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഓസീസ് 95 റൺസ് എടുക്കുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ നിലയിലാണ്. പിടിച്ചുനിന്ന് ബാറ്റു വീശിയ ജോണി ബെയർസ്റ്റോയുടെ അത്യുജ്ജ്വല ഇന്നിങ്സായിരുന്നു മൂന്നാം ദിനം ഇംഗ്ലീഷ് നിരയെ വലിയ ടോട്ടലിലേക്ക് നയിച്ചത്. ഓപണർ സാക് ക്രോളി നൽകിയ വലിയ തുടക്കം അവസരമാക്കി ജോ റൂട്ട്, ഹാരി ബ്രൂക്, മുഈൻ അലി, ബെൻ സ്റ്റോക്സ് എന്നിവരെല്ലാം അർധ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ മധ്യനിരയിൽ ടീമിനെ നയിച്ച് സ്റ്റോക്സും ബെയർ സ്റ്റോയും നിറഞ്ഞാടി.

ട്വന്റി20 ശൈലിയിൽ ബാറ്റുവീശിയായിരുന്നു 81 പന്തിൽ 99ലെത്തിയത്. മറ്റെല്ലാവരും മടങ്ങിയതോടെ ഒറ്റക്കായി പോയ താരം സെഞ്ച്വറി നേട്ടത്തിന് ഒറ്റ റൺ അകലെ പുറത്താകാതെ തിരിച്ചുനടന്നു. ഓസീസ് നിരയിൽ ഹേസൽവുഡ് അഞ്ചു വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - The Ashes 2023: England v Australia, fourth Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.