മൂന്ന്​ സ്​റ്റേഡിയങ്ങളും 52 ദിനരാത്രങ്ങളും; എമിറേറ്റ്​സിലെ മണ്ണിൽ ഇനി െഎ.പി.എൽ ഉത്സവമേളം

ലോകമെങ്ങും മരണം വിതറിയ മഹാമാരിയെ അതിജീവിച്ച്​ ഇന്ത്യൻ പ്രീമിയർ ലീഗ്​ 2020 ആവേശത്തിന്​ പാഡണിയുന്നു. കളിക്കളങ്ങളെയെല്ലാം കെട്ടിപ്പൂട്ടിയ കോവിഡ്​ ഐ.പി.എല്ലു​ം മുടക്കുമോ എന്ന ആശങ്കകളെയും അതിരുകടത്തി ട്വൻറി 20 13ാം സീസണിന്​ യു.എ.ഇയിൽ ഇന്ന്​ കൊടിയേറ്റം.

കൊടുങ്കാറ്റിനേക്കാൾ വേഗത്തിൽ പാഞ്ഞടുക്കുന്ന പന്ത്​ മുട്ടിടിക്കാതെ അടിച്ചുപരത്തുന്ന ​ബാറ്റ്​സ്​മാ​െൻറ ഉൾക്കരുത്തുപോലെ കോവിഡിനെയും നേരിട്ടാണ്​ സംഘാടകർ കളിമേളമൊരുക്കിയിരിക്കുന്നത്​. എമിറേറ്റ്​സിലെ മണ്ണിൽ ഇനിയുള്ള നാളുകൾ െഎ.പി.എൽ ഉത്സവമേളം.

തുരുതുരാ പായുന്ന സിക്​സറുകളും ബൗണ്ടറിയും ചേർന്ന്​ റൺസുകളുടെ മേളപ്പെരുക്കമാവും. ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിലായി എട്ടു ടീമുകളും ഏറ്റുമുട്ടും. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെയാണ് കുട്ടി ക്രിക്കറ്റിെൻറ വലിയ പോരാട്ടം.

കഴിഞ്ഞ 12 സീസണുകളിലായി നിരവധി റെക്കോഡുകളാണ്​ പലരും കെട്ടിപ്പടുത്തിരിക്കുന്നത്​. യു.എ.ഇയിലെ മൂന്ന്​ സ്​റ്റേഡിയങ്ങളാണ്​ ഇത്തവണ ഐ.പി.എല്ലിന്​ വേദിയാവുന്നത്​. ഐ.പി.എൽ റെക്കേഡുകളും സ്​റ്റേഡിയങ്ങളുടെ വിശേഷങ്ങളും വായിച്ചറിഞ്ഞ്​ പുതിയ സീസണെ വരവേൽക്കാം.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.