അന്ന്​ ധോണി, ഇന്ന്​ ദിനേശ്​ ബാന; കിരീടത്തിലേക്കൊരു സിക്സർ​ - വിഡിയോ

മുൻ ഇന്ത്യൻ താരം എം.എസ് ധോണിയും അണ്ടർ 19 താരം ദിനേശ് ബാനയും തമ്മിൽ അസാധാരണമായ സാമ്യത്തിനാണ് ക്രിക്കറ്റ്​ ലോകം​ ശനിയാഴ്ച സാക്ഷിയായത്​. 2011 ഏകദിന ലോകകപ്പ്​ ഫൈനലിൽ സിക്സറടിച്ചാണ്​ ഇന്ത്യൻ ഇതിഹാസ നായകൻ വിജയ റൺസ് നേടിയത്. മറ്റൊരു വിക്കറ്റ് കീപ്പർ-ബാറ്ററായ ബാന ശനിയാഴ്ച ഇതേ നേട്ടം ആവർത്തിച്ചു.

അണ്ടർ 19 ലോകകപ്പ്​ ഫൈനലിൽ ലോങ്​ ഓണിലേക്ക്​ തന്നെ സിക്സർ പായിച്ച്​ ബാനെ വിജയറൺസ്​ കുറിച്ചു. അഞ്ച്​ പന്തിൽനിന്ന്​ രണ്ട്​ സിക്സറുകളുടെ അകമ്പടിയോടെ 13 റൺസാണ്​ താരം നേടിയത്​. യാഷ്​ ദുലിന്‍റെ നേതൃത്വത്തിലുള്ള ടീം ഇംഗ്ലണ്ടിനെ നാല്​ വിക്കറ്റിന് തോൽപ്പിച്ച്​​ അഞ്ചാം അണ്ടർ 19 ലോകകപ്പ് ട്രോഫി സ്വന്തമാക്കുകയും ചെയ്തു​. 

2011 ലോകകപ്പ് ഫൈനലിൽ, നുവാൻ കുലശേഖരയുടെ പന്ത്​ ലോങ്​ ഓണിലേക്ക്​ സിക്സർ അടിച്ചാണ്​ എം.എസ്. ധോണി വിജയ റൺസ് കുറിച്ചത്​. തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം ഇന്ത്യൻ ടീം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഉയർത്തി. ധോണിയും ദിനേശ്​ ബാനയും സിക്സറടിച്ച്​ വിജയറൺസ്​ കുറിക്കുന്നതിന്‍റെ വിഡിയോ ഐ.സി.സി തങ്ങളുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്​.

കോഹ്​ലിക്കും ചന്ദിനും ശേഷം അണ്ടർ 19 ലോകകപ്പ് കിരീടം ഉയർത്തുന്ന ഡൽഹിയിൽ നിന്നുള്ള മൂന്നാമത്തെ ക്യാപ്റ്റനാണ്​ യാഷ് ദുൽ. ഞായറാഴ്‌ച നടന്ന ഫൈനലിൽ രാജ്‌ ബാവയുടെ ബൗളിങ്​ മികവിലും ഷെയ്ക് റഷീദിന്‍റെയും നിശാന്ത് സന്ധുവിന്‍റെയും അർധസെഞ്ച്വറികളുടെയും പിൻബലത്തിലാണ്​ ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്​.

ഐ.സി.സി ടൂർണമെന്‍റ്​ ഫൈനലിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഏക ഇന്ത്യൻ ക്രിക്കറ്ററായി രാജ് ബാവ മാറി. നാല്​ വിക്കറ്റ്​ നേടി രവി കുമാറും മികച്ച പ്രകടനം കാഴ്ചവച്ചു. 35 റൺസെടുത്ത ബംഗാൾ തരം ബാറ്റുകൊണ്ട്​ ഇംഗ്ലീഷ്​ നിരയെ പരീക്ഷിച്ചു. ​

Full View

കൗമാര പ്രതീക്ഷയായി ഇവ​ർ

ആ​ന്റി​ഗ്വ: റെ​ക്കോ​ഡി​ട്ട് അ​ഞ്ചാം ത​വ​ണ​യും ഇ​ന്ത്യ അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ മു​ത്ത​മി​ടു​മ്പോ​ൾ കു​ട്ടി​പ്പ​ട​യി​ലെ പ​ല​രും അ​തി​വേ​ഗം ന​ട​ന്നു​ക​യ​റി​യ​ത് രാ​ജ​കീ​യ പ​രി​വേ​ഷ​ത്തി​ലേ​ക്ക്. നാ​യ​ക​ൻ യാ​ഷ് ധൂ​ൾ മു​ത​ൽ മി​ക​ച്ച താ​ര​ങ്ങ​ളി​ൽ ചി​ല​രെ പ​രി​ച​യ​പ്പെ​ടാം.

യാ​ഷ് ധൂ​ൾ

ഡ​ൽ​ഹി​യി​ലെ ജ​ന​ക്പു​രി​ക്കാ​ര​നാ​യ ക്യാ​പ്റ്റ​ൻ ധൂ​ൾ ശ​രി​ക്കും മി​ക​വ​റി​യി​ച്ച​ത് ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ സെ​മി​ഫൈ​ന​ലി​ൽ. 110 പ​ന്തി​ൽ 110 റ​ൺ​സ് എ​ടു​ത്ത് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച താ​രം ഡ​ൽ​ഹി അ​ണ്ട​ർ 16 ടീ​മി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​ത്.

​ശൈ​ഖ് റ​ശീ​ദ്

ആ​ന്ധ്ര​ക്കാ​ര​നാ​യ ഉ​പ​നാ​യ​ക​ൻ ശൈ​ഖ് റ​ശീ​ദ് ക​ഴി​ഞ്ഞ വി​നോ​ദ് മ​ങ്കാ​ദ് ട്രോ​ഫി​യി​ലൂ​ടെ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ആ​ന്ധ്ര​ക്കാ​യി ആ​റ് ഇ​ന്നി​ങ്സി​ൽ 376 റ​ൺ​സാ​യി​രു​ന്നു താ​ര​ത്തി​ന്റെ സ​മ്പാ​ദ്യം. ച​ല​ഞ്ച​ർ ട്രോ​ഫി​യി​ൽ സെ​ഞ്ച്വ​റി നേ​ടി​യ​തി​നു പു​റ​മെ ഏ​ഷ്യ ക​പ്പി​ൽ ബം​ഗ്ല​ദേ​ശി​നെ​തി​രെ​യും അ​ണ്ട​ർ19 ലോ​ക​ക​പ്പ് സെ​മി​യി​ൽ ഓ​സീ​സി​നെ​തി​രെ​യും മി​ക​വു​കാ​ട്ടി.

ഹ​ർ​നൂ​ർ സി​ങ് പ​ന്നു

ഇ​ടം​കൈ​യ​ൻ ബാ​റ്റ​റാ​യ ഹ​ർ​നൂ​ർ സി​ങ് പ​ന്നു 2021 ഏ​ഷ്യ ക​പ്പി​ന്റെ താ​ര​മാ​യി​രു​ന്നു. സെ​ഞ്ച്വ​റി ഉ​ൾ​പ്പെ​ടെ അ​ഞ്ചു ഇ​ന്നി​ങ്സു​ക​ളി​ൽ 251 റ​ൺ​സാ​യി​രു​ന്നു സ​മ്പാ​ദ്യം. ച​ല​ഞ്ച​ർ ട്രോ​ഫി​യി​ൽ മൂ​ന്നു സെ​ഞ്ച്വ​റി​ക​ളു​ൾ​പ്പെ​ടെ 397 റ​ൺ​സും നേ​ടി.

രാ​ജ് ബ​വ

ലോ​ക​ക​പ്പ് ഫൈ​ന​ലി​ന്റെ താ​ര​മാ​യ ബ​വ പ​ന്തു​കൊ​ണ്ടെ​ന്ന പോ​ലെ ബാ​റ്റു​കൊ​ണ്ടും മി​ടു​ക്കു തെ​ളി​യി​ച്ച​വ​ൻ. ഏ​ഷ്യ ക​പ്പി​ൽ പാ​കി​സ്താ​നെ​തി​രെ നാ​ലു വി​ക്ക​റ്റു​മാ​യി ആ​ഘോ​ഷി​ക്ക​പ്പെ​ട്ട ബ​വ ച​ല​ഞ്ച​ർ ട്രോ​ഫി​യി​ൽ എ​ട്ടു വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി.

പി​താ​വ് സു​ഖ്‍വീ​ന്ദ​ർ സി​ങ് ബ​വ മു​മ്പ് ഇ​ന്ത്യ​ൻ താ​രം യു​വ​രാ​ജ് സി​ങ്ങി​ന്റെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു.

ദി​നേ​ഷ് ബാ​ന

ഫൈ​ന​ലി​ൽ വി​ജ​യ​ത്തി​ലേ​ക്ക് സി​ക്സ​ർ പൊ​ക്കി​യ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​ന ഹ​രി​യാ​ന​ക്കാ​ര​നാ​ണ്. ച​ല​ഞ്ച​ർ ട്രോ​ഫി​യി​ൽ 255 റ​ൺ​സാ​യി​രു​ന്നു സ​മ്പാ​ദ്യം. 170 ആ​ണ് മി​ക​ച്ച സ്കോ​ർ.

ര​വി കു​മാ​ർ

സി.​ആ​ർ.​പി.​എ​ഫ് ഓ​ഫി​സ​റു​ടെ മ​ക​നാ​യ ര​വി കു​മാ​ർ ബം​ഗാ​ളി​നാ​യി വി​നോ​ദ് മ​ങ്കാ​ദ് ട്രോ​ഫി​യി​ൽ മി​ടു​ക്കു​കാ​ട്ടി​യാ​ണ് വ​ര​വ​റി​യി​ക്കു​ന്ന​ത്. ക്വാ​ർ​ട്ട​റി​ൽ ബം​ഗ്ലാ​ദേ​ശി​നെ പൊ​ളി​ച്ച​ടു​ക്കി​യ പ്ര​ക​ട​ന​വു​മാ​യി ശ്ര​​ദ്ധ നേ​ടി. ഒ​ടു​വി​ൽ ഫൈ​ന​ലി​ലും വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി. 

Tags:    
News Summary - Then Dhoni, today Dinesh Bana; A Sixer to the Crown - Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.