'സ്​ത്രീകളെ ​ജോലിക്ക്​ അനുവദിക്കുന്നു, ക്രിക്കറ്റിനെ പിന്തുണക്കുന്നു'; താലിബാന്​ പോസിറ്റീവ്​ മനോഭാവമെന്ന്​ ഷാഹിദ്​ അഫ്രീദി, വിവാദം

ഇസ്​ലാമാബാദ്​: താലിബാനെക്കുറിച്ചുള്ള പാകിസ്​താൻ ക്രിക്കറ്റ്​ താരം ഷാഹിദ്​ അഫ്രീദിയുടെ വാക്കുകൾ വിവാദത്തിൽ. പാകിസ്​താനി മാധ്യമ പ്രവർത്തക നൈല ഇനായത്ത്​ പങ്കുവെച്ച വിഡിയോയിൽ അഫ്രീദി പറയുന്ന വാക്കുകളാണ്​ വിവാദമായിരിക്കുന്നത്​

.''താലിബാന്​ പോസിറ്റീവ്​ മനോഭാവമാണ്​​ ഉള്ളത്​. അവർ സ്​ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്നു. അവർ ക്രിക്കറ്റിനെ വളരെ ഇഷ്​ടപ്പെടുന്നതായി ഞാൻ വിശ്വസിക്കുന്നു. അവർ പാകിസ്​താനുമായുള്ള ക്രിക്കറ്റ്​ പരമ്പരക്ക്​ വളരെ പിന്തുണ നൽകുന്നു. അവർക്ക്​ ക്രിക്കറ്റിനോട്​ പോസിറ്റീവ്​ മനോഭാവമാണ്​ ഉള്ളത്​'' -അഫ്രീദി പറഞ്ഞു.

എന്നാൽ അഫ്രീദിയുടെ പ്രസ്​താവന വലിയ വിവാദം സൃഷ്​ടിച്ചിട്ടുണ്ട്​. കോൺഗ്രസ്​ നേതാവ്​ മനു അഭിഷേക്​ സിങ്​വി, പാകിസ്തകൻ-കനേഡിയൻ ജേണലിസ്റ്റ്​ താരിക്​ ഫത്താഹ്​ അടക്കമുള്ളവർ അഫ്രീദിയുടെ പ്രസ്​താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്​. 

Tags:    
News Summary - They're allowing ladies to work': Former Pakistan captain Shahid Afridi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.