അഫ്ഗാനിസ്താന് ആദ്യമായി ചാമ്പ്യൻസ് ട്രോഫി യോഗ്യത

മുംബൈ: 2025ൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിന് യോഗ്യത നേടി അഫ്ഗാനിസ്താൻ. ലോകകപ്പിൽ ശ്രീലങ്കയെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയതോടെയാണ് ഇതാദ്യമായി അഫ്ഗാന്‍റെ ചാമ്പ്യൻസ് ട്രോഫി ടിക്കറ്റ് ഉറപ്പായത്. ലോകകപ്പ് പോയന്‍റ് ടേബിളിൽ ആദ്യ ഏഴു സ്ഥാനത്തെത്തുന്ന ടീമുകളും ആതിഥേയരുമാണ് ടൂർണമെന്‍റിൽ കളിക്കുക. ആതിഥേയരെന്ന നിലയിൽ നേരിട്ട് യോഗ്യത നേടി പാകിസ്താൻ. ഇവർ ആദ്യ ഏഴിലുള്ളതിനാൽ മറ്റു ഏഴ് ടീമുകളെ പരിഗണിക്കും.

ഇത് ലോകകപ്പിലെ എട്ടാം സ്ഥാനക്കാർക്കും ചാമ്പ്യൻസ് ട്രോഫി ടിക്കറ്റ് നൽകും. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, ന്യൂസിലൻഡ് ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു. നാല് പോയന്റ് വീതമുള്ള ബംഗ്ലാദേശ്, ശ്രീലങ്ക, നെതർലൻഡ്സ് എന്നിവരും സജീവമായി രംഗത്തുണ്ട്. രണ്ട് പോയന്റുമായി പത്താം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനും സാധ്യതകൾ ബാക്കിയിരിക്കുന്നു. 

Tags:    
News Summary - This is the first time; Champions Trophy qualification for Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.