ബംഗളൂരു: സിംഗപ്പൂരിെൻറ വെടിക്കെട്ട് ബാറ്റ്സ്മാൻ ടിം ഡേവിഡുമായി കരാർ ഒപ്പിട്ട് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. ആസ്ട്രേലിയൻ വേരുകളുള്ള ടിം ഡേവിഡ് സിംഗപ്പൂരിനായാണ് നിലവിൽ കളിക്കുന്നത്.
ആറടി അഞ്ച് ഇഞ്ച് ഉയരക്കാരനായ ടിം ഡേവിഡ് സിംഗപ്പൂരിനായി 14 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും 558 റൺസ് നേടിയിട്ടുണ്ട്. 158ആണ് സ്ട്രൈക്ക് േററ്റ്. ആസ്ട്രേലിയയിലെ ബിഗ്ബാഷ് ലീഗിലും പാകിസ്താൻ സൂപ്പർ ലീഗിലും കഴിവുതെളിയിച്ച ടിം ഡേവിഡ് 155 സ്ട്രൈക്ക് റേറ്റിൽ 1171 റൺസ് നേടിയിട്ടുണ്ട്.
ബിഗ്ബാഷിൽ ഹൊബാർട്ട് ഹരികെയ്ൻസിനും പെർത്ത് സകോച്ചേഴ്സിനും വേണ്ടി കളത്തിലിറങ്ങിയ ഡേവിഡിെൻറ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇംഗ്ലണ്ടിൽ നടകുന്ന ഹൻട്രഡ് ടൂർണമെൻറിലും റോയൽ ലണ്ടൻ കപ്പിലും ഡേവിഡ് മികവ് തെളിയിച്ചിട്ടുണ്ട്.
കൂറ്റനടിക്ക് പേരുകേട്ടി ടിം ഡേവിഡിനെ വിരാട് കോഹ്ലി ടീമിൽ ഉൾപ്പെടുത്താൻ തന്നെയാണ് സാധ്യത. ഐ.പി.എല്ലിൽ കരാർ ഒപ്പിടുന്ന ആദ്യ സിംഗപ്പൂർ താരമാണ് ഡേവിഡ്. ഐ.പി.എല്ലിൽ നിന്നും പിന്മാറിയ ആദം സാംബക്ക് പകരം ശ്രീലങ്കൻ ആൾ റൗണ്ടർ വനിൻഡു ഹസരങ്കയെയും പേസ് ബൗളർ ദുശ്മന്ത ചമീരയെയും ബാംഗ്ലൂർ സ്വന്തമാക്കിയിട്ടുണ്ട്. സെ്പതംബർ 19 മുതൽ യു.എ.ഇയിലാണ് ഐ.പി.എൽ രണ്ടാം ഘട്ടം ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.