മൂത്തമകനും ഇളയവനും നേർക്കുനേർ; അമ്മയുടെ വിഷമാവസ്​ഥ വിശദീകരിച്ച്​ സാം കറൻ

ന്യൂഡൽഹി: ഇംഗ്ലീഷ്​ ക്രിക്കറ്റ്​ ടീമിലെ സഹോദര സാന്നിധ്യമാണ്​ ടോം കറനും സാം കറനും. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്​സിന്‍റെ സുപ്രധാന താരമാണ്​ സാം കറൻ. ടോം കറനാക​ട്ടെ ഇക്കുറി സീസണിലെ രണ്ടാമത്തെ മത്സരത്തിൽ ഡൽഹി കാപിറ്റൽസിനായി അരങ്ങേറ്റം കുറിച്ചു​. ചേട്ടനെതിരെ അനിയൻ കളിക്കുന്ന വേളയിൽ അമ്മയുടെ പ്രതികരണം എന്താവുമെന്ന്​ പറയുകയാണ്​ സാം കറൻ.

'ചേട്ടനെതിരെ കളിക്കുന്നതിനാൽ തന്നെ അമ്മ ഇന്ന്​ നല്ല പേടിയിലായിരിക്കും. ഇന്ത്യയിൽ കഴ​ിഞ്ഞ തവണ കളിച്ചതിനേക്കാൾ വ്യത്യസ്​ഥമാണ്​ ഇക്കുറി കാര്യങ്ങൾ'-സാം കറൻ ​സംപ്രേക്ഷകരായ ഹോട്​സ്റ്റാറിനോട്​ പറഞ്ഞു.

ഇതുവരെ രണ്ട്​ സീസണിൽ മാത്രമാണ്​ ടോം കറൻ ഐ.പി.എൽ കളിച്ചത്​. ഇക്കഴിഞ്ഞ ലേലത്തിൽ ടോം കറനെ രാജസ്​ഥാൻ റോയൽസ്​ റിലീസ്​ ചെയ്യുകയായിരുന്നു. രാജസ്​ഥാൻ റോയൽസിനെ കൂടാതെ കൊൽക്കത്തയാണ്​ ടോം കളിച്ച മറ്റൊരു ടീം.

റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ താരമായിരുന്ന മറ്റൊരു ഇംഗ്ലീഷ്​ താരം ക്രിസ്​ വോക്​സും ഡൽഹിക്കായി അരങ്ങേറി. ശ്രേയസ്​ അയ്യരുടെ പകരക്കാരനായി ഋഷഭ്​ പന്താണ്​ ഡൽഹിയുടെ നായകൻ. ടോസ്​ നേടിയ ഡൽഹി ബൗളിങ്​ തെരഞ്ഞെടുക്കുകയായിരുന്നു.

Tags:    
News Summary - Tom Curran debuts for Delhi Capitals brother Sam Curran expresses mothers feelings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.