ഇ-പാസില്ലാതെ ഗോവയിൽ അവധി ആഘോഷിക്കാൻ പോയ പൃഥ്വി ഷായെ പൊലീസ്​ തടഞ്ഞു

മുംബൈ: മഹാരാഷ്​ട്രയിലെ സിന്ധുദുർഖ്​ ജില്ലയിൽ നിന്ന്​ ഇ-പാസില്ലാതെ ഗോവയിലേക്ക്​ യാത്ര ചെയ്​ത ഇന്ത്യൻ ക്രിക്കറ്റ്​ താരം പൃഥ്വി ഷായെ പൊലീസ്​ തടഞ്ഞു. കാറിൽ ഗോവയിലേക്ക്​ പുറപ്പെട്ട പൃഥ്വിയെ ബുധനാഴ്ച രാവിലെ അംബോലിയിൽ വെച്ചാണ്​ ഉദ്യോഗസ്​ഥർ തടഞ്ഞതെന്ന്​ പൊലീസ്​ പറഞ്ഞു. പുതിയ പാസ്​ എടുത്ത ശേഷം യാത്ര തുടരാൻ താരത്തെ അനുവദിച്ചു.

കോവിഡ്​ 19 വ്യാപനം മൂലം ഐ.പി.എൽ മാറ്റിവെച്ചതോടെ സ്വന്തം നാടായ മുംബൈയി​ൽ മടങ്ങിയെത്തിയ പൃഥ്വി അവധി ആഘോഷിക്കാനായാണ്​ ഗോവയിലേക്ക്​ പുറപ്പെട്ടത്​.

ഇ പാസിനായി അപേക്ഷിച്ചിരുന്നെങ്കിലും അനുമതി ലഭിക്കുന്നതിന്​ മു​േമ്പ താരം യാത്ര ആരംഭിക്കുകയായിരുന്നു. അപേക്ഷക്കൊപ്പം ലഭിക്കുന്ന ടോക്കൺ മാത്രമാണ്​ ഷായുടെ പക്കൽ ഉണ്ടായിരുന്നത്​. പുതിയ അപേക്ഷ നൽകിയ പൃഥ്വിക്ക്​ ഒരു മണിക്കൂറിനുള്ളിൽ പാസ്​ ലഭിച്ചു. 

Tags:    
News Summary - Travelling Without E-Pass Prithvi Shaw Stopped On Way To Goa For vacation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.