അണ്ടർ 19 ലോകകപ്പ്: മുഷീർ ഖാന് തകർപ്പൻ സെഞ്ച്വറി; ഇന്ത്യക്ക് കൂറ്റൻ ജയം

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ അയർലൻഡിനെതിരെ ഇന്ത്യക്ക് 201 റൺസിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മുഷീർ ഖാന്റെ സെഞ്ച്വറിയുടെയും ക്യാപ്റ്റൻ ഉദയ് സഹറാന്റെ അർധസെഞ്ച്വറിയുടെയും മികവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 301 റൺസാണ് നേടിയത്. അയർലൻഡിന്റെ മറുപടി 100 റൺസിലൊതുങ്ങി.

ഇന്ത്യക്കായി മുഷീർ ഖാൻ 106 പന്തിൽ 118 റൺസടിച്ചപ്പോൾ ഉദയ് സഹറാൻ 84 പന്തിൽ 75 റൺസെടുത്ത് മികച്ച പിന്തുണ നൽകി. മറ്റാർക്കും കാര്യമായ സംഭാവന നൽകാനായില്ല. ആദർശ് സിങ് (17), അർഷിൻ കുൽകർണി (32), ആരവെല്ലി അവിനാഷ് (22), സചിൻ ദാസ് (21 നോട്ടൗട്ട്), പ്രിയാൻഷു മോലിയ (2), മുരുകൻ അഭിഷേക് (0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോർ. അയർലൻഡിനായി ഒലിവർ റിലി മൂന്ന് വിക്കറ്റ് പിഴുതപ്പോൾ ജോൺ മക്നല്ലി രണ്ടും ഫിൻ ലൂട്ടൻ ഒന്നും വി​ക്കറ്റെടുത്തു.

302 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡ് ബാറ്റർമാരെ ഇന്ത്യൻ ബൗളർമാർ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. 31 റൺസെടുക്കുമ്പോഴേക്കും രണ്ട് ഓപണർമാരും മടങ്ങി. തുടർന്നെത്തിയ ആറുപേർ രണ്ടക്കം കടക്കാനാവാതെ തിരിച്ചുനടന്നു. ഒമ്പതാം വിക്കറ്റിൽ ഒലിവർ റിലിയും ഡാനിയൽ ഫോർകിനും ചേർന്നുള്ള കൂട്ടുകെട്ടാണ് വൻ നാണക്കേടിൽനിന്ന് ടീമിനെ കരകയറ്റിയത്. 27 റൺസെടുത്ത് പുറത്താകാതെനിന്ന ഡാനിയൽ ഫോർകിനാണ് അയർലൻഡിന്റെ ടോപ് സ്കോറർ. ഏഴ് റൺസെടുത്ത ഫിൻ ലൂട്ടൻ പുറത്തായതോടെ അയർലൻഡിന്റെ ഇന്നിങ്സിനും വിരാമമായി. ഇന്ത്യക്കായി നമൻ തിവാരി നാലും സൗമി പാണ്ഡെ മൂന്നും ധനുഷ് ഗൗഡ, മുരുകൻ അഭിഷേക്, ഉദയ് സഹറാൻ എന്നിവർ ഒാരോന്നും വിക്കറ്റെടുത്തു.

Tags:    
News Summary - U-19 World Cup: Musheer Khan smashes century; Big win for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.