കൂളിജ് (ആന്റിഗ്വ): അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ബുധനാഴ്ച ഹെവിവെയ്റ്റ് അങ്കം. നാലു വട്ടം ജേതാക്കളായിട്ടുള്ള ഇന്ത്യയും മൂന്നു വട്ടം ചാമ്പ്യന്മാരായിട്ടുള്ള ആസ്ട്രേലിയയും കൊമ്പുകോർക്കുമ്പോൾ പോരാട്ടം പൊടിപാറും. ക്യാപ്റ്റർ യാഷ് ധുലും വൈസ് ക്യാപ്റ്റൻ ശൈഖ് റഷീദുമടക്കം അഞ്ചു പേർ കോവിഡ് പിടിയിലായിട്ടും കളിച്ച എല്ലാ കളികളും ആധികാരികമായി ജയിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം.
കോവിഡ് മുക്തരായി എല്ലാവരും തിരിച്ചെത്തുന്നത് ഇന്ത്യക്ക് കരുത്തുപകരും. ധുല്ലിനും റഷീദിനും പുറമെ ഓപണർമാരായ ഹർനൂർ സിങ്, അൻഗ്കൃഷ് രഘുവൻഷി, രാജ് ബാവ തുടങ്ങിയവരുടെ ബാറ്റിങ്ങും രാജ്വർധൻ ഹൻഗർഗേക്കർ, രവി കുമാർ, വിക്കി ഓസ്ത്വാൾ, കൗശൽ താംബെ, ബാവ തുടങ്ങിയവരുടെ ബൗളിങ്ങും ഇന്ത്യക്ക് മുതൽക്കൂട്ടാണ്. ഓപണ ടീഗ് വില്ലിയാണ് ഓസീസിന്റെ ബാറ്റിങ് സൂപ്പർ സ്റ്റാർ. ബൗളിങ് നയിക്കാൻ ടോം വിറ്റ്നി, വില്യം സാൽസ്മാൻ എന്നിവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.