ഏഷ്യ കപ്പ് പാകിസ്താനിൽനിന്ന് മാറ്റി; യു.എ.ഇക്ക് സാധ്യത

ന്യൂഡൽഹി: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് പാകിസ്താനിൽ നടക്കില്ലെന്ന് ഉറപ്പായി. യു.എ.ഇയാണ് പകരം വേദിയായി പരിഗണിക്കുന്നത്.

ഇക്കാര്യത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും ബി.സി.സി.ഐ സെക്രട്ടറിയുമായ ജയ് ഷായും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാംല സേത്തിയും ബഹ്റൈനിൽ പ്രാഥമിക ചർച്ച നടത്തി. മാർച്ചിൽ അന്തിമ തീരുമാനമുണ്ടാവും.

പാകിസ്താനിൽ നടക്കുന്ന ടൂർണമെന്റിൽ കളിക്കില്ലെന്ന് ഇന്ത്യ അറിയിച്ചതോടെയാണ് പകരം വേദിയെക്കുറിച്ച് ആലോചന തുടങ്ങിയത്. ഈ വർഷം സെപ്റ്റംബറിലാണ് ഏഷ്യ കപ്പ് മത്സരങ്ങൾ തുടങ്ങുക.

Tags:    
News Summary - UAE Set To Host Asia Cup Which Was Initially Alloted To Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.