ഇന്ത്യയുടെയും പാകിസ്താെൻറയും ഉൾപെടെ നിരവധി പ്രീമിയർ ലീഗുകൾക്കാണ് യു.എ.ഇ അടുത്തിടെ സാക്ഷ്യം വഹിച്ചത്. ഇതിനെല്ലാം മേലെ സ്വന്തമായ പ്രീമിയർ ലീഗിനായി യു.എ.ഇ കച്ചമുറുക്കുേമ്പാൾ ടീം ഇറക്കാൻ എത്തുന്നത് വമ്പൻമാർ. ഐ.പി.എൽ ടീം മുംബൈ ഇന്ത്യൻസിെൻറ ഉടമകളായ അംബാനിയുടെ റിലയൻസും മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ സഹ ചെയർമാൻ അവീ േഗ്ലസറിെൻറ ലാൻസർ കാപ്പിറ്റലുമെല്ലാം ടീം ഇറക്കാൻ മുൻപന്തിയിലുണ്ട്.
വമ്പൻ മുതലാളിമാർ എത്തുന്നതോടെ കൂടുതൽ ലോകോത്തര താരങ്ങളെ ലീഗിൽ എത്തിക്കാൻ കഴിയും. പണം എറിയുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന് സമാനമായ ലീഗാണ് യു.എ.ഇ ലക്ഷ്യമിടുന്നത്. ആറ് ടീമുകൾ പങ്കെടുക്കുന്ന ലീഗ് ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ നടത്താനാണ് ആലോചന. വിവിധ ടീമുകൾ സ്വന്തമായുള്ള സ്ഥാപനമാണ് ലാൻസർ കാപ്പിറ്റൽ. 2005 മുതൽ മാഞ്ചസ്റ്ററിെൻറ സഹ ചെയർമാനായ അവി േഗ്ലാസറിെൻറ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിെൻറ കീഴിലാണ് സൂപ്പർ ബൗൾ ചാമ്പ്യൻമാരായ ടാംബ ബേ ബുക്കാനിയേഴ്സ് ടീമുള്ളത്.
നിത അംബാനിയുടെ കീഴിലുള്ള റിലയൻസിെൻറ മുംബൈ ഇന്ത്യൻസാണ് ഏറ്റവും കൂടുതൽ ഐ.പി.എൽ കിരീടമുള്ള ടീം. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സറൂനിയാണ് പുതിയ ലീഗിെൻറ ചെയർമാൻ. റിലയൻസും ലാൻസർ കാപ്പിറ്റലും എത്തുന്നത് അഭിമാനകരമായ കാര്യമാണെന്നും ഇത് ലീഗിെൻറ ലെവൽ മാറ്റിമറിക്കുമെന്നും സറൂനി പറയുന്നു.
:കൈവെച്ചതെല്ലാം പൊന്നാക്കിയ യു.എ.ഇ പ്രഥമ പ്രീമിയർ ലീഗും ലോകശ്രദ്ധയിൽ എത്തിക്കുമെന്ന കാര്യത്തിൽ സംശയംവേണ്ട. ഡി 10, ബിഗ് ബാഷ് ലീഗ് പോലുള്ള ടൂർണമെൻറുകൾ നിലവിൽ യു.എ.ഇയിൽ നടക്കുന്നുണ്ട്. ഐ.പി.എല്ലും ട്വൻറി 20 ലോകകപ്പും ഇരുകൈയും നീട്ടി സ്വീകരിച്ചവരാണ് ഈ നാട്ടുകാർ. രാജ്യത്ത് ക്രിക്കറ്റ് വളർത്താൻ വമ്പൻ പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. അതിെൻറ ഭാഗമാണ് ടി 20 ക്രിക്കറ്റ് ലീഗ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.