ദുബൈ: ഐ.പി.എൽ 14ാം സീസണിലെ ഏറ്റവും വേഗമേറിയ ബൗളിങ്ങിലൂടെ അതിശയമായി മാറിയ കശ്മീരുകാരൻ ഉംറാൻ മാലിക് ഇന്ത്യൻ ടീമിലെത്തുമോ? മത്സരത്തിൽ പോയൻറ് പട്ടികയിൽ ഏറ്റവും അവസാനക്കാരായെങ്കിലും സൺറൈസേഴ്സ് ഹൈദരാബാദിെൻറ പേസ് ബൗളർ ഉംറാൻ മാലിക് എന്ന 21കാരനോട് ദുബൈയിൽ തുടരാനാണ് ബി.സി.സി.ഐ നിർദേശിച്ചിരിക്കുന്നത്.
ഐ.പി.എല്ലിനുശേഷം യു.എ.ഇയിൽ ആരംഭിക്കുന്ന ട്വൻറി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നെറ്റ് ബൗളറായാണ് ഈ അതിവേഗക്കാരനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മുംബൈക്കെതിരായ മത്സരത്തിലായിരുന്നു 152.95 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് ഉംറാൻ മാലിക് ഞെട്ടിച്ചത്.
ഇന്ത്യൻതാരം ടി. നടരാജന് കോവിഡ് ബാധിച്ച ഒഴിവിൽ നെറ്റ് ബൗളറായിട്ടായിരുന്നു ഉംറാൻ ൈഹദരാബാദ് ക്യാമ്പിലെത്തിയത്. അവസാനത്തെ മൂന്നു കളികളിൽ മാത്രമാണ് കളിക്കളത്തിലിറങ്ങാൻ അവസരം കിട്ടിയത്. നെറ്റ് ബൗളറായെത്തിയ നടരാജൻ ഇന്ത്യൻ ടീമിലെത്തിയതുപോലെ ഉംറാനും ഇന്ത്യൻ ഇലവനിൽ ഇടംപിടിച്ചേക്കാനും സാധ്യതയുണ്ട്.
മൂന്നു മത്സരങ്ങളിൽനിന്ന് രണ്ടു വിക്കറ്റേ വീഴ്ത്തിയുള്ളൂവെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മാലികിനായി. മാലിക്കിെൻറ പ്രതിഭ പരിപോഷിപ്പിക്കേണ്ടതാണെന്ന് കോഹ്ലി അഭിപ്രായപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ഉംറാൻ ഇന്ത്യൻ ലോകകപ്പ് ടീമിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.