ബ്ലോംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക): അണ്ടർ 19 ലോകകപ്പ് ഗ്രൂപ് മത്സരങ്ങളിൽ സമ്പൂർണ ജയവുമായെത്തിയ ഇന്ത്യക്ക് ഇന്ന് സൂപ്പർ സിക്സിലെ ആദ്യ അങ്കം. മാംഗോങ് ഓവലിൽ നടക്കുന്ന കളിയിൽ ന്യൂസിലൻഡാണ് നിലവിലെ ചാമ്പ്യന്മാരുടെ എതിരാളികൾ. ഫെബ്രുവരി രണ്ടിന് നേപ്പാളുമായും ഇന്ത്യ ഏറ്റുമുട്ടും. മൂന്നു മത്സരങ്ങളിലും ആധികാരിക ജയം നേടി ആറു പോയന്റുമായി ഗ്രൂപ് എ ജേതാക്കളായ ഉദയ് സഹാറനും സംഘവും കിവികൾക്കെതിരെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്.
ബംഗ്ലാദേശിനെ 84 റൺസിനും അയർലൻഡിനെയും യു.എസിനെയും 201 വീതം റൺസിനും തരിപ്പണമാക്കി ഇന്ത്യ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പ്രകടിപ്പിക്കുന്ന സംഘം ആറാം തവണയും ഇന്ത്യയിലേക്ക് കൗമാര ലോകകിരീടം എത്തിക്കാമെന്ന പ്രതീക്ഷയിലാണ്.
ഓരോ സെഞ്ച്വറിയും അർധ സെഞ്ച്വറിയും നേടിയ മുഷീർ ഖാനാണ് ബാറ്റർമാരിൽ മുന്നിൽ. പേസർ നമാൻ തിവാരി, സ്പിന്നർ സോമി പാണ്ഡെ തുടങ്ങിയവർ ബൗളിങ്ങിലും മികവുപുലർത്തുന്നു. രണ്ടു ജയവും ഒരു തോൽവിയുമായി ഗ്രൂപ് ഡിയിൽ രണ്ടാം സ്ഥാനക്കാരായിരുന്നു ന്യൂസിലൻഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.