മുംബൈ: 2024 ട്വന്റി 20 ലോകകപ്പിൽ രോഹിത് ശർമ്മ തന്നെ ഇന്ത്യയെ നയിക്കുമെന്ന് ഉറപ്പിച്ച് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ഫെബ്രുവരി 14ന് സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പുനർനാമകരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ജയ് ഷാ ഇക്കാര്യം പറഞ്ഞത്.
2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ തോറ്റു. എന്നാൽ, തുടർച്ചയായി 10 മത്സരങ്ങൾ ജയിച്ച് ഹൃദയങ്ങൾ കവരാൻ ഇന്ത്യക്ക് സാധിച്ചു. 2024ലെ ലോകകപ്പ് കിരീടം ഇന്ത്യ ഉയർത്തുമെന്ന് ഉറപ്പുണ്ട്. ബാർബഡോസിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം കപ്പുയർത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
2022ലെ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ സെമയിൽ പുറത്തായതിന് ശേഷം പിന്നീട് രോഹിത് ശർമ്മ ട്വന്റി 20 മത്സരം കളിച്ചിട്ടില്ല. രോഹിത്തിന്റെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയായിരുന്നു ട്വന്റി 20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചത്. ഐ.പി.എല്ലിൽ രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാക്കിയിരുന്നു.
ഇതിന് പിന്നാലെ ട്വന്റി 20 ലോകകപ്പിലും ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഹാർദിക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ഇത്തരം അഭ്യൂഹങ്ങൾ തള്ളുകയാണ് ജയ് ഷാ ഇപ്പോൾ ചെയ്തിരിക്കുന്നത്. നേരത്തെ പരിക്കു കാരണം ഏകദിന ലോകകപ്പിലെ ഫൈനൽ ഉൾപ്പടെയുള്ള മത്സരങ്ങൾ ഹാർദികിന് നഷ്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.