ഗവാസ്​കർ, സചിൻ, ദ്രാവിഡ്​ എന്നിവരുടെ പരിശീലകനായിരുന്ന വാസൂ പരഞ്​ജ​പെ അന്തരിച്ചു

മും​ൈബ: മുൻ ക്രിക്കറ്റ്​ താരവും പ്രശസ്​​ത പരിശീലകനു​മായിരുന്ന വാസൂ പരഞ്​ജപെ അന്തരിച്ചു. 82 വയസ്സായിരുന്നു. ബറോഡക്കും മു​ംബൈക്കും വേണ്ടി 29 ഫസ്റ്റ്​ക്ലാസ്​ മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്​.

സുനിൽ ഗവാസ്​കർ, ദിലീപ്​ വെങ്​സാർക്കർ, സചിൻ ടെണ്ടുൽകർ, രാഹുൽ ദ്രാവിഡ്, രോഹിത്​ ശർമ തുടങ്ങിയ ​പ്രമുഖ താരങ്ങളുടെ പരിശീലകൻ എന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ അറിയപ്പെട്ടിരുന്ന വ്യക്​തിയാണ്​ വാസൂ പരഞ്ജപെ.


1956 മുതൽ 70 വരെ നീണ്ട ഫസ്റ്റ്​ക്ലാസ്​ കരിയറിൽ 29 മത്സരങ്ങളിൽനിന്നായി രണ്ടു വീതം സെഞ്ച്വറിയും അർധസെഞ്ച്വറിയുമടക്കം 785 റൺസ്​ നേടിയ വാസൂ പരഞ്​ജപെ ഒമ്പതു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്​. മുൻ ഇന്ത്യൻ താരവും ദേശീയ സെലക്​ടറുമായ ജതിൻ പരഞ്​ജ്​പെ മകനാണ്​. 

Tags:    
News Summary - Vasoo Paranjape passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.