ദുബൈ: ട്വൻറി20 ലോകകപ്പിന്റെ സൂപ്പർ 12ലേക്കുള്ള മുന്നേറ്റം ഭാഗ്യം കൊണ്ട് മാത്രമായിരുന്നില്ലെന്ന് തെളിയിച്ച് നമീബിയ. ഗ്രൂപ് രണ്ടിലെ ആദ്യ റൗണ്ട് പിന്നിട്ടെത്തിയവരുടെ പോരിൽ സ്കോട്ട്ലൻഡിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് നമീബിയ അൽഭുതം തുടർന്നത്.
ആദ്യം ബാറ്റുചെയ്ത സ്കോട്ടുകാരെ എട്ടിന് 109ൽ ഒതുക്കിയ നമീബിയക്കാർ അഞ്ചു പന്ത് ബാക്കിയിരിക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. ചെറിയ ലക്ഷ്യം തേടിയിറങ്ങിയ നമീബിയ ഇടക്ക് എതറിയെങ്കിലും ജെജെ സ്മിറ്റിന്റെയും (32*) ക്രെയ്ഗ് വില്യംസിന്റെയും (23) മികവിൽ ജയംകാണുകയായിരുന്നു.
നേരത്തേ, ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത നമീബിയക്കായി റൂബർ ട്രംപൽമാൻ എറിഞ്ഞ ആദ്യ ഓവർ എതിരാളികളുടെ കഥ കഴിക്കാൻ പോന്നതായിരുന്നു. ജോർജ് മുൻസി ഗോൾഡൻ ഡക്കായി മടങ്ങിയതിനു പിറകെ കാലം മക്ലോഡും റിച്ചി ബെറിങ്ടണും അടുത്തടുത്ത പന്തുകളിൽ പുറത്ത്. ഇതോടെ സ്കോർ ബോർഡിൽ രണ്ടു റൺസ് മാത്രം ചേർക്കുന്നതിനിടെ സ്കോട്ലൻഡിന് മൂന്നു വിക്കറ്റ്. പിന്നെ മാത്യു ക്രോസും (19) മൈക്കൽ ലീസ്കും (44) ചേർന്ന് രക്ഷക ജോടികളായി. ക്രിസ് ഗ്രീവ്സ് 25 റൺസ് എടുത്ത് ടീമിനെ സെഞ്ച്വറിക്കരികെയെത്തിച്ചു. വാലറ്റവും കനിഞ്ഞതോടെ ടീമിന് 10ലെത്താനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.