ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ജൂലൈയിൽ ശ്രീലങ്കയിൽ പരിമിത ഓവർ പരമ്പര കളിക്കുമെന്ന് ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സീനിയർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും പര്യടനത്തിനുണ്ടാവുകയില്ലെന്നും ഗാംഗുലി സൂചിപ്പിച്ചു. ഇൗ അവസരത്തിൽ സ്വാഭാവികമായും ഇന്ത്യൻ ടീമിനെ നയിക്കുന്നത് ആരാകുമെന്ന് ചോദ്യം ഉയരും.
ഒന്ന് രണ്ട് മാസങ്ങൾ ശേഷിക്കുന്നതിനാലും കോവിഡ് മഹാമാരിയും പരിഗണിക്കുേമ്പാൾ നായകന്‍റെ കാര്യത്തിൽ ഒരു പ്രവചനം നടത്തുക എളുപ്പമല്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയും കളിക്കാനായി ഇന്ത്യ യു.കെയിലേക്ക് പറക്കാനിരിക്കുകയാണ്.
തിരക്കേറിയ ഷെഡ്യൂൾ ആയതിനാലാണ് കോഹ്ലിക്കും രോഹിത്തിനും വിശ്രമം അനുവദിക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചത്. ലങ്കക്കെതിരെ ഇന്ത്യയെ നയിക്കാൻ സാധ്യതയുള്ള മൂന്ന് താരങ്ങൾ ഇവരാണ്.
ഇടൈങ്കയ്യൻ ബാറ്റ്സ്മാനായ ധവാന് ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിച്ച പരിചയമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലെ അനുഭവ സമ്പത്തും താരത്തിനെ തുണച്ചേക്കാം.
ഈ സീസൺ ഐ.പി.എല്ലിൽ മികച്ച ഫോമിലായിരുന്നു താരം. അനുഭവ സമ്പത്താണ് ബി.സി.സി.ഐ നായക സ്ഥാനത്തിനായി പരിഗണിക്കുന്നതെങ്കിൽ ധവാനായിരിക്കും നറുക്ക് വീഴുക.
ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസ് നായകനായ അയ്യർക്ക് ഇക്കുറി പരിക്കിനെ തുടർന്ന് കളത്തിലിറങ്ങാൻ സാധിച്ചിരുന്നില്ല. എങ്കിലും കഴിഞ്ഞ വർഷം ഡൽഹി കാപിറ്റൽസിനെ ചരിത്രത്തിൽ ആദ്യമായി ഐ.പി.എൽ ഫൈനലിൽ എത്തിച്ച് അയ്യർ തന്‍റെ ക്യാപ്റ്റൻസി മികവ് തെളിയിച്ചിരുന്നു.
കോഹ്ലിയുടെയും രോഹിത്തിന്‍റെയും അഭാവത്തിൽ കണ്ണും പൂട്ടി ടീമിനെ ഏൽപിക്കാൻ പറ്റിയ ആളാണെങ്കിലും താരത്തിന്‍റെ ഫിറ്റ്നസിന്റെ കാര്യത്തിൽ സംശയമുണ്ട്.
അയ്യർക്ക് പകരം ഈ സീസണിൽ ഡൽഹിയെ നയിച്ച ഋഷഭ് പന്തിനെയും നായകനായി പരിഗണിക്കാൻ സാധ്യതയുണ്ട്. എട്ട് മത്സരങ്ങളിൽ ടീമിനെ നയിച്ച പന്ത് ആറ് വിജയങ്ങൾ സ്വന്തമാക്കിയിരുന്നു. 12 പോയന്‍റുമായി ഡൽഹി പോയന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയർന്ന വേളയിലാണ് കോവിഡ് വ്യാപനം മൂലം ടൂർണമെന്‍റ് നീട്ടിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.