പുണെ: എന്നും വിവാദമായ ഡിസിഷൻ റിവ്യൂ സിസ്റ്റത്തിനെതിരെ (ഡി.ആർ.എസ്) ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഡി.ആർ.എസിലെ സങ്കീർണമായ 'അമ്പയേഴ്സ് കാളി'നെതിരെയാണ് കോഹ്ലി വെടിപൊട്ടിച്ചത്. 'ഡി.ആർ.എസ് ഇല്ലാതിരുന്ന കാലത്തും ഏറെ ക്രിക്കറ്റ് കളിച്ചയാളാണ് ഞാൻ. അമ്പയർ ഫീൽഡിൽ ഒരു തീരുമാനമെടുത്തുകഴിഞ്ഞാൽ, അത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അംഗീകരിക്കേണ്ടിവരും.
വളരെ ചെറിയ മാർജിനിലാണ് നിങ്ങൾ ഔട്ടോ നോട്ടേൗട്ടോ ആവുന്നതെങ്കിലും വ്യത്യാസമില്ല. എന്നാൽ, ഇപ്പോഴത്തെ 'അമ്പയേഴ്സ് കാൾ' ഏറെ കൺഫ്യൂഷനുണ്ടാക്കുന്നതാണ്. നിങ്ങൾ ബൗൾഡാവുേമ്പാൾ സ്റ്റമ്പിെൻറ 50 ശതമാനത്തിലേറെ തട്ടിയാൽ മാത്രമേ ഔട്ടാവൂ എന്നൊന്നുമില്ലല്ലോ, ബെയ്ൽ വീഴാൻ മാത്രം പന്ത് സ്റ്റമ്പിൽ തട്ടിയാൽ മതിയല്ലോ. അപ്പോൾ പിന്നെ ഈ അമ്പയേഴ്സ് കാൾ എന്തിനാണ്? പന്ത് സ്റ്റമ്പിൽ തട്ടുമോ എന്നു മാത്രം നോക്കിയാൽ പോരെ. അത്ര ലളിതമല്ലേ ക്രിക്കറ്റ്' -കോഹ്ലി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.