മുംബൈ: ഐ.സി.സി റാങ്കിങ്ങിൽ കുതിച്ചുകയറി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ഏഷ്യാ കപ്പിലെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ ട്വന്റി 20 ബാറ്റർമാരുടെ റാങ്കിങ്ങിൽ 14 സ്ഥാനം മെച്ചപ്പെടുത്തിയ കോഹ്‍ലി 29ാം റാങ്കിൽനിന്ന് 15ലേക്ക് കയറുകയായിരുന്നു. ആൾറൗണ്ടർമാരിൽ അറുപതാം റാങ്കിൽ ഇടം പിടിച്ചെന്ന കൗതുകകരമായ നേട്ടവുമുണ്ട്.
യു.എ.ഇയിൽ നടന്ന ഏഷ്യാ കപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ പാകിസ്താൻ താരം മുഹമ്മദ് റിസ്വാന് പിന്നിൽ രണ്ടാമനായിരുന്നു കോഹ്‍ലി. അഫ്ഗാനിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിലെ സെഞ്ച്വറി അടക്കം അഞ്ചു മത്സരങ്ങളിൽ 276 റൺസായിരുന്നു സമ്പാദ്യം.
810 പോയന്റുമായി മുഹമ്മദ് റിസ്വാനാണ് ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. സൂര്യകുമാര്‍ യാദവ് മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരം. ഓസീസ് താരം എയ്ഡൻ മർക്റാം രണ്ടാമതും പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം മൂന്നാമതും സൂര്യകുമാര്‍ യാദവ് നാലാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.