ചെന്നൈ: ഇംഗ്ലണ്ടുമായുള്ള രണ്ടാംടെസ്റ്റിൽ ഇന്ത്യൻ ഭാഗത്ത് നിന്നുമുള്ള ശുഭവാർത്ത രോഹിത് ശർമയുടെ സെഞ്ച്വറിയാണെങ്കിൽ മോശം വാർത്ത നായകൻ വിരാട് കോഹ്ലിയുടെ ഡക്കാണ്. ഇന്ത്യ ടോസ് ലഭിച്ച് ബാറ്റിങ്ങിനിറങ്ങിയാൽ വിരാട് കോഹ്ലി സംഹാരരൂപം വീണ്ടെടുക്കുമെന്നായിരുന്നു കണക്കുകൂട്ടലുകളൊക്കെയും.
എന്നാൽ നിലയുറപ്പിക്കും മുേമ്പ ഇംഗ്ലീഷ് സ്പിന്നർ മുഈൻ അലി കോഹ്ലിയുടെ കുറ്റിതെറിപ്പിക്കുകയായിരുന്നു. ഏറെനാളിന് ശേഷം കളത്തിലിറങ്ങി ഫോം വീണ്ടെടുക്കാനാകാതെ വിഷമിച്ച അലി അദ്ഭുതകരമായ പന്തിലൂടെയാണ് കോഹ്ലിയെ പുറത്താക്കിയത്. ഡ്രൈവിന് ശ്രമിച്ച കോഹ്ലിയെ കബളിപ്പിച്ച് ടേൺ ചെയ്ത പന്ത് കുറ്റിതെറിപ്പിക്കുകയായിരുന്നു. സംഭവം വിശ്വസിക്കാനാകാതെ കോഹ്ലി ക്രീസിൽ അൽപ്പസമയം ചിലവിട്ടു. വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് സ്റ്റംപിലുരസിയോയെന്നും കോഹ്ലിക്ക് സംശയമുണ്ടായിരുന്നു. കോഹ്ലി വേഗം പുറത്തായതോടെ സമ്മർദ്ദത്തിലായ ഇന്ത്യയെ രോഹിത് ശർമയും രഹാനെയും ചേർന്ന് കരകയറ്റിയിരുന്നു.
റെക്കോഡുകളുടെ തോഴനായ ഇന്ത്യൻ നായകൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു റെക്കോഡും മത്സരത്തിൽ സ്വന്തമാക്കി. കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ നായകന്മാരില്‍ കോഹ്ലി രണ്ടാമതെത്തിയാണ് നെഗറ്റിവ് റെക്കോഡ്. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ മറികടന്നാണ് കോഹ്ലി രണ്ടാമതെത്തിയത്. നായകപദവി ഏറ്റെടുത്ത ശേഷം കോഹ്ലി റണ്‍സെടുക്കാതെ മടങ്ങുന്ന 12ാം മത്സരമാണിത്. ധോണി 11 തവണ പൂജ്യനായി മടങ്ങി. 13 തവണ പൂജ്യത്തിന് പുറത്തായ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് പട്ടികയില്‍ ഒന്നാമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.