ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ പേരിൽ ഏറെയായി നിലനിൽക്കുന്ന ആ റെക്കോഡുകൾ ബാറ്റുകൊണ്ടു കവിത രചിക്കുന്ന വെറ്ററൻ താരം തന്റെ പേരിലാക്കുമോ? ചെറിയ ഇടവേളക്കു ശേഷം വിരാട് കോഹ്ലി തിരിച്ചെത്തുമ്പോൾ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ബാറ്റിങ്ങിൽ താളപ്പിഴകളുടെ കാലം പിന്നിട്ട് വീണ്ടും മികവിന്റെ പ്രതാപകാലത്തെത്തിയ കോഹ്ലി അവസാനമിറങ്ങിയ ഏകദിനത്തിൽ സെഞ്ച്വറി കുറിച്ചതോടെയാണ് കൂടുതൽ റെക്കോഡുകൾ അരികിൽ മാടിവിളിക്കുന്നത്.
തിരുത്തപ്പെടാവുന്ന ആ റെക്കോഡുകൾ പരിചയപ്പെടാം:
സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ- ഏകദിനത്തിൽ ഏറ്റവും കൂടുതൽ രാജ്യാന്തര സെഞ്ച്വറികൾ സചിൻ ടെണ്ടുൽക്കറുടെ പേരിലാണ്. രാജ്യത്തുവെച്ച് നേടിയവയാകുമ്പോഴും സചിൻ തന്നെ മുന്നിൽ. 19 സെഞ്ച്വറികൾ കുറിച്ച കോഹ്ലി ഒന്നുകൂടി നേടിയാൽ സചിനൊപ്പമെത്തും. പരമ്പരയിൽ ഒന്നിലേറെ ശതകങ്ങൾ കുറിച്ച് ചരിത്രം കുറിക്കുകയാകും കോഹ്ലിക്കു മുന്നിലെ ദൗത്യം.
ഒരു ടീമിനെതിരെ കൂടുതൽ സെഞ്ച്വറികൾ- ഏകദിനത്തിൽ ശ്രീലങ്കക്കെതിരെ ഇതിനകം എട്ടു സെഞ്ച്വറികൾ താരം കുറിച്ചിട്ടുണ്ട്. സചിനും നേടിയത് അത്രയും ശതകങ്ങൾ തന്നെ. മൂന്നക്കം കടന്ന് അത് തെന്റ പേരിലാക്കുകയാകും താരത്തിന്റെ മുന്നിലെ വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.