ഐ.പി.എൽ 15ാം സീസണിൽ വീണ്ടും ഗോൾഡൻ ഡക്കായി റോയൽ ചലഞ്ചേഴ്സ് താരം വിരാട് കോഹ്ലി. ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് കോഹ്ലി ആദ്യ പന്തിൽ തന്നെ പുറത്തായി ആരാധകരെ നിരാശരാക്കിയത്. ഇതോടെ മൂന്നാം തവണയും ഗോൾഡൻ ഡക്കിലൂടെ പുറത്തായി മോശം പ്രകടനമാണ് താരം കാഴ്ചവെച്ചത്.
ജഗദീശ സുചിത്താണ് ആദ്യ പന്തിൽ തന്നെ മുൻ ക്യാപ്റ്റനെ പുറത്താക്കിയത്. ഐ.പി.എല്ലിന്‍റെ ചരിത്രത്തിൽ ഇത് ആറാം തവണയാണ് കോഹ്ലി ഗോൾഡൻ ഡക്കാവുന്നത്. നേരത്തെ 2008ൽ മുംബൈ ഇന്ത്യൻസിനെതിരെയും 2014ൽ പഞ്ചാബ് കിങ്സിനെതിരെയും 2017ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും ഈ സീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്കെതിരെയുമാണ് കോഹ്ലി ഗോൾഡൻ ഡക്കായത്.
ആകെ 219 മത്സരങ്ങളിൽ നിന്ന് 6499 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. 2016ൽ 973 റൺസ് നേടിയതാണ് ലീഗിലെ ഏറ്റവും മികച്ച പ്രകടനം. ആ സീസണിൽ നാല് സെഞ്ചുറികൾ അടിച്ച് കോഹ്‌ലി ആർ.സി.ബിയെ ഫൈനലിലെത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.