ബംഗളൂരു: ക്രിക്കറ്റിൽ അപ്രാപ്യമെന്ന് തോന്നിപ്പിക്കുന്ന ഒട്ടനവധി റെക്കോഡുകൾ സ്വന്തമാക്കിയ കോഹ്ലി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു. ഐ.പി.എല്ലിന്‍റെ ചരിത്രത്തിൽ 8000 റൺസ് നേടുന്ന ആദ്യ താരമായി കിങ് കോഹ്ലി.
എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 252 ഐ.പി.എൽ മത്സരങ്ങളിൽനിന്നാണ് സൂപ്പർതാരം ഈ നേട്ടത്തിലെത്തിയത്. എട്ടു സെഞ്ച്വറികളും 55 അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടും. ഐ.പി.എൽ റൺവേട്ടയിൽ 222 മത്സരങ്ങളിൽനിന്ന് 6769 റൺസുമായി പഞ്ചാബ് കിങ്സ് നായകൻ ശിഖർ ധവാനാണ് കോഹ്ലിക്കു പിന്നിലുള്ളത്. 257 മത്സരങ്ങളിൽനിന്ന് 6628 റൺസുമായി ഹിറ്റ്മാൻ രോഹിത് ശർമ മൂന്നാമതുണ്ട്.
സീസണിൽ ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തിൽ 15 മത്സരങ്ങളിൽനിന്ന് 741 റൺസുമായി ഏറെ മുന്നിലാണ് കോഹ്ലി. രാജസ്ഥാനെതിരായ മത്സരത്തിൽ 24 പന്തിൽ 33 റൺസെടുത്താണ് താരം പുറത്തായത്. ഒരു സിക്സും മൂന്നു ഫോറുമടങ്ങുന്നതാണ് ബാറ്റിങ്. യുസ് വേന്ദ്ര ചഹലിന്‍റെ പന്തിൽ ഡി ഫെരേര ക്യാച്ചെടുത്താണ് താരം പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.