പെ​രു​മാ​റ്റം അ​തി​രു​കടന്നു; വിരാട് കോ​ഹ്‌​ലി​ക്ക് വ​ൻ പി​ഴ

ന്യൂ​ഡ​ൽ​ഹി: ഐ.​പി.​എ​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​തി​ന് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി​ക്ക് മാ​ച്ച് ഫീ​യു​ടെ 50 ശ​ത​മാ​നം പി​ഴ. ക​ഴി​ഞ്ഞ ദി​വ​സം കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ അ​മ്പ​യ​ർ​മാ​രോ​ട് ത​ർ​ക്കി​ച്ച​തി​നാ​ണ് ന​ട​പ​ടി.

പു​റ​ത്താ​യ രീ​തി​യെ ചോ​ദ്യം​ചെ​യ്താ​ണ് കോ​ഹ്‌​ലി അ​മ്പ​യ​ർ​മാ​രോ​ട് ത​ട്ടി​ക്ക​യ​റി​യ​ത്. ഹ​ർ​ഷി​ത് റാ​ണ​യു​ടെ പ​ന്തി​ൽ റി​ട്ടേ​ൺ ക്യാ​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു താ​രം. നോ ​ബാ​ളാ​ണെ​ന്ന് വാ​ദി​ച്ച് റി​വ്യൂ​വി​ന് ന​ൽ​കി​യെ​ങ്കി​ലും ഔ​ട്ടാ​ണെ​ന്നാ​യി​രു​ന്നു അ​ന്തി​മ വി​ധി. 

കോഹ്ലി മികച്ച രീതിയിൽ ബാറ്റ് ചെയ്യവെ ഹര്‍ഷിത് റാണ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ നാടകീയമായാണ് പുറത്തായത്. അരപ്പൊക്കത്തിൽ എറിഞ്ഞ റാണയുടെ ഹൈ-ഫുള്‍ടോസ് സ്ലോ ബോളിലാണ് താരം ഔട്ടാകുന്നത്. പന്തിന് ബാറ്റ് വെച്ച കോഹ്ലി റിട്ടേൺ ക്യാച്ചായി. അമ്പയർ ഔട്ട് വിധിച്ചു. അത് നോബാളാണെന്ന് ഉറച്ചുവിശ്വസിച്ച കോഹ്ലി റിവ്യൂ എടുത്തു.

ഈ സമയം നോൺ സ്ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന നായകൻ ഫാഫ് ഡുപ്ലെസിസും അമ്പയറോട് നോബാൾ അല്ലെ എന്ന് ചോദിക്കുന്നുണ്ട്. ഡി.ആർ.എസ് പരിശോധനയിൽ കോഹ്ലി ക്രീസിന് പുറത്താണെന്നും സ്ലോ ബാളായതിനാൽ പന്ത് ഡിപ് ചെയ്യുന്നുണ്ട് എന്നും ബോള്‍ ട്രാക്കിങ്ങിലൂടെ ഉറപ്പിച്ച മൂന്നാം അമ്പയർ, ഔട്ട് തന്നെയാണെന്ന് വിധിക്കുകയും ചെയ്തു. തീരുമാനം വിശ്വസിക്കാനാകാതെ നോബാളാണെന്ന് പറഞ്ഞ് ഫീൽഡ് അമ്പയർമാരോട് കോഹ്ലി തർക്കിച്ചെങ്കിലും ഫലമുണ്ടായില്ല.

രോഷാകുലനായാണ് കോഹ്ലി ഗ്രൗണ്ട് വിട്ടത്. പോകുന്ന വഴി ബൗണ്ടറി ലൈനിന് പുറത്ത് വെച്ചിരുന്ന ചവറ്റുകൊട്ടയും കൈകൊണ്ട് തട്ടിത്തെറിപ്പിക്കുന്നത് വിഡിയോയിൽ കാണാം. ഹര്‍ഷിത് റാണയുടെയും മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെയും പന്തിൽ കോഹ്ലി സിക്സുകൾ നേടിയിരുന്നു. പിന്നീട് ഡഗ് ഔട്ടിലിരിക്കുമ്പോഴും കോഹ്ലിയുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. ബംഗളൂരുവിന്‍റെ മറുപടി ബാറ്റിങ് 20 ഓവറിൽ 221 റൺസിൽ അവസാനിച്ചു.

Tags:    
News Summary - Virat Kohli slapped with heavy fine by BCCI for umpire outburst, admits to Level 1 IPL Code of Conduct offence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.