ചെന്നൈ: ഇന്ത്യ -ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്‍റെ ഉദ്ഘാടന ദിവസം വിരാട് കോഹ്ലി ഗ്രൗണ്ടിൽ കാണിച്ച 'സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്' കൈയ്യടികൾ നേടുന്നു.
100ാം ടെസ്റ്റിൽ സെഞ്ച്വറി േനടി താരമായി മാറിയിരുന്നു ഇംഗ്ലീഷ് നായകൻ ജോ റൂട്ട്. 87ാം ഓവറിൽ ആർ. അശ്വിനെ സിക്സ് അടിച്ച ശേഷം കാൽ വേദനയെതുടർന്ന് ഗ്രൗണ്ടിൽ വീണ റൂട്ടിനെ സഹായിക്കാൻ ഓടിയെത്തിയാണ് കോഹ്ലി ഒരിക്കൽ കൂടി മാന്യതയുടെ ആൾരൂപമായത്.
കോഹ്ലി കാൽ നിവർത്താൻ സഹായിച്ചതോടെ റൂട്ടിന് ആശ്വാസമായി. കോഹ്ലിയുടെ പ്രവർത്തി കൈയ്യടികളോടെയാണ് സമൂഹമാധ്യമങ്ങൾ വരവേറ്റത്.
കോഹ്ലിയുടെ സ്പോർട്സ്മാൻഷിപ്പിനെ പ്രകീർത്തിച്ച് ബി.സി.സി.ഐ സംഭവത്തിന്‍റെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചു.
ആദ്യ ദിനം കളിയവസാനിക്കുേമ്പാൾ മൂന്നിന് 263 റൺസെന്ന നിലയിലാണ് സന്ദർശകർ. 128 റൺസുമായി റൂട്ട് പുറത്താകാതെ നിന്നു. ഡൊമിനിക് സിബ്ലിയുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ 200 റൺസ് കൂട്ടുകെട്ടുണ്ടാക്കിയാണ് റൂട്ട് ഇംഗ്ലീഷ് ഇന്നിങ്സിന് അടിത്തറ പാകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.