ഇന്ത്യയുടെ സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയുടെ സമൂഹ മാധ്യമ പോസ്റ്റുകളെല്ലാം വലിയ വാർത്താശ്രദ്ധ നേടാറുണ്ട്. താരം കഴിഞ്ഞദിവസം ഇൻസ്റ്റയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറൽ.
മൂക്കിൽ ബാൻഡേജും കണ്ണിലും മുഖത്തും മുറിപാടുകളുമായി കോഹ്ലി വെള്ള ടീ-ഷർട്ട് ധരിച്ചുനിൽക്കുന്നതാണ് ചിത്രം. ചിരിച്ചുനിൽക്കുന്ന താരം വിരൽകൊണ്ട് വിജയ ചിഹ്നവും കാണിക്കുന്നുണ്ട്. താരത്തിന് എന്തെങ്കിലും അപകടം പറ്റിയോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. ‘മറ്റുള്ളയാളെ നിങ്ങൾ കാണണം’ എന്ന കാപ്ഷനോടൊയൊണ് ചിത്രം പോസ്റ്റ് ചെയ്തത്.
എന്നാൽ, ഒരു പരസ്യ ചിത്രീകരണത്തിനായി മേക്കപ്പ് ചെയ്ത ചിത്രമാണ് താരം ഇൻസ്റ്റയിൽ പങ്കുവെച്ചത്. ഷൂട്ടിനുവേണ്ടിയാണ് താരം ഇത്തരത്തിൽ വേഷം മാറിയത്. ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന കായിക താരങ്ങളിൽ ഒരാളാണ് കോഹ്ലി. 24.6 കോടി പേരാണ് താരത്തെ പിന്തുടരുന്നത്. ലോകകപ്പിൽ റൺവേട്ടക്കാരനിൽ ഒന്നാമനായ താരം, ടൂർണമെന്‍റിന്‍റെ താരമാവുകയും ചെയ്തിരുന്നു.
ഒക്ടോബർ-നവംബർ മാസങ്ങളിൽ ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയിൽ ഏറ്റവും കൂടുതൽ തിരഞ്ഞതും വിരാട് കോഹ്ലിയുടെ പേജായിരുന്നു. താരത്തിന്‍റെ വിക്കി പേജിൽ 50 ലക്ഷത്തിലധികം പേരാണ് എത്തിയത്. രണ്ടാമതുള്ള രോഹിത്തിന്‍റെ പേജിൽ 47 ലക്ഷത്തിലധികം പേരും. ക്രിസ്റ്റ്യാനോ (44 ലക്ഷം), മെസ്സി (43 ലക്ഷം) എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ.
നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളിൽ തന്നെ ഏറ്റവും സമ്പന്നൻ കോഹ്ലിയാണ്. ബി.സി.സി.ഐയുടെ എ പ്ലസ് കരാർ പ്രകാരം ഏഴു കോടിയാണ് താരത്തിന്‍റെ വാർഷിക വരുമാനം 2024 ഐ.പി.എൽ സീസണു മുന്നോടിയായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരത്തെ നിലനിർത്തിയിരുന്നു. ബാംഗ്ലൂരുമായുള്ള കരാറിൽനിന്ന് പ്രതിവർഷം 15 കോടി രൂപയും ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.