അബദ്ധം പിണഞ്ഞ് വിരേന്ദർ സെവാഗ്; സാങ്കേത് സാർഗറിനു പകരം അഭിനന്ദിച്ചത് ഹിമ ദാസിനെ; പിന്നാലെ ട്വീറ്റ് മുക്കി

കോമൺവെൽത്ത് ഗെയിംസിൽ സാങ്കേത് മഹാദേവ് സാർഗറിലൂടെ ഇന്ത്യ മെഡൽ പട്ടിക തുറന്നിരിക്കുകയാണ്. ഭാരോദ്വഹനത്തിൽ 55 കിലോ വിഭാഗത്തിലാണ് 21കാരനായ മഹാരാഷ്ട്ര സ്വദേശി വെള്ളി മെഡൽ നേടിയത്. പിന്നാലെ ഇന്ത്യൻ താരത്തിന് അഭിനന്ദനവുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്.

എന്നാൽ, മുൻക്രിക്കറ്റ് താരം വിരേന്ദർ സെവാഗിന് വലിയൊരു അബദ്ധം പറ്റി. സാങ്കേത് സാർഗറിനു പകരം സെവാഗ് അഭിനന്ദിച്ചത് അത്‌ലറ്റിക്സിൽ ഇന്ത്യയുടെ മുൻ ലോക ചാമ്പ്യനായ ഹിമ ദാസിനെ. ട്വിറ്ററിൽ സെവാഗിനെ പിന്തുണ്ടരുന്നവർ അപ്പോൾ തന്നെ അബദ്ധം താരത്തിന്‍റെ ശ്രദ്ധയിൽപെടുത്തി. പിന്നാലെ താരം ട്വീറ്റ് ഒഴിവാക്കുകയും ചെയ്തു.

എന്തൊരു വിജയം! ഇന്ത്യൻ അത്‌ലറ്റുകൾ പൂർണതയിൽ എത്തിയിരിക്കുന്നു. കോമൺവെൽത്ത് ഗെയിംസിൽ 400 മീറ്ററിൽ സ്വർണ മെഡൽ നേടിയ ഹിമ ദാസിന് അഭിനന്ദനങ്ങൾ എന്ന് കുറിച്ച് താരത്തിന്‍റെ ഫോട്ടോയും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. സെവാഗിന്‍റെ ട്വീറ്റിനു താഴെ ഒരാൾ ഹിമ ദാസ് സ്വർണം നേടുന്നതിന്‍റെ വഡിയോയും പോസ്റ്റ് ചെയ്തു. എന്നാൽ, ഇത് 2018ലെ ഫിൻലൻഡ് ഐ.എ.എ.എഫ് ലോഗ അണ്ടർ20 മീറ്റിൽ സ്വർണം നേടുന്നതിന്‍റെ വിഡിയോയായിരുന്നു.

ബിർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ അത്‌ലറ്റിക് ഇനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. പിന്നാലെ സെവാഗ് സാങ്കേത് സാർഗറിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.


Tags:    
News Summary - Virender Sehwag mistakenly congratulates Hima Das instead of Sanket Sargar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.