അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ ഭൂചലനം

ട്രിനിനാഡ്: ഐ.സി.സി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ നേരിയ ഭൂചലനം. ട്രിനിനാഡിലെ ക്യൂൻസ് പാർക്ക് ഓവലിൽ നടന്ന അയർലാൻഡ്-സിംബാവേ ലോകകപ്പ് മത്സരത്തിനിടെയാണ് ചെറുഭൂചലനം ഉണ്ടായത്. ഭൂചലനം അനുഭവപ്പെട്ടെങ്കിലും മത്സരം തടസമില്ലാതെ നടന്നു.

മത്സരം പകർത്താൻ ​വെച്ചിരുന്ന കാമറകൾ കുലുങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കളിയുടെ കമന്റേറ്റർമാരും ഭൂചലനമുണ്ടായതായി സ്ഥിരീകരിച്ചു. 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്ച പോർട്ട് ഓഫ് സ്‍പെയിനിലുണ്ടായിരുന്നു. ഇതിന്റെ പ്രകമ്പനമാണ് സ്റ്റേഡിയത്തിലും ഉണ്ടായത്.

സിംബാവേയുടെ ഇന്നിങ്ങ്സിന്റെ ആറാം ഓവറിലായിരുന്നു സംഭവം. എന്നാൽ ഇതിന് ശേഷവും അയർലാൻഡ് സ്പിന്നർ മാത്യു ഹംറി ​ബൗളിങ് തുടരുകയായിരുന്നു.

Tags:    
News Summary - Watch: Earthquake felt at U19 World Cup as commentators describe tremors during Ireland-Zimbabwe match in Trinidad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.