ദുബൈ: ഐ.പി.എല്ലിലെ തുടർച്ചയായ മൂന്നുതോൽവികളുടെ ക്ഷീണം ചെന്നൈ സൂപ്പർ കിങ്സ് തീർത്തു. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ പത്തുവിക്കറ്റിന് പഞ്ചറാക്കിയാണ് ചെന്നൈ വിജയവഴിയിൽ തിരിച്ചെത്തിയത്.
179 റൺസിെൻറ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നെക്കായി 83 റൺസുമായി വൈറ്ററൻ താരം ഷെയിൻ വാട്സണും 87 റൺസുമായി ഫാഫ് ഡുെപ്ലസിസും ഉറച്ചുനിന്നതോടെയാണ് മോഹവിജയം സ്വന്തമായത്. 53 പന്തുകൾ നേരിട്ട ഇരുവരും 11 ബൗണ്ടറികളാണ് നേടിയത്. തെൻറ കയ്യിൽ ഇനിയും അസ്ത്രങ്ങളുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു 39കാരനായ ഷെയിൻവാട്സെൻറ പ്രകടനം.
പഞ്ചാബ് നിരയിൽ പന്തെറിഞ്ഞവരിൽ ആർക്കും ഒന്നും ചെയ്യാനായില്ല. നേരത്തേ ലോകേഷ് രാഹുലിെൻറ 63 റൺസിെൻറയും നിക്കോളസ് പുരാെൻറ 33 റൺസിെൻറയും മിടുക്കിലാണ് പഞ്ചാബ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. മായങ്ക് അഗർവാൾ 26ഉം മന്ദീപ് സിങ് 27ഉം റൺസെടുത്തു.അഞ്ചുമത്സരങ്ങളിൽ നാലെണ്ണവും പരാജയപ്പെട്ട പഞ്ചാബ് പോയൻറ് പട്ടികയിൽ അവസാന സ്ഥാനത്തേക്കിറങ്ങി.
തുടർ തോൽവികളുടെ പേരിൽ ഏറെ പഴികേട്ടിരുന്ന ധോണിക്കും സംഘത്തിനും ഈ വിജയം സീസണിലുടനീളം ഊർജ്ജമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.