ആൻറിഗ്വ: 33ാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിൻഡീസ് താരം കീറോൺ പൊള്ളാർഡ്. 15 വർഷം നീണ്ട കരിയർ അവസാനിപ്പിച്ചാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് താരം സമൂഹ മാധ്യമത്തിൽ പ്രഖ്യാപനം നടത്തിയത്.
2007ൽ സാക്ഷാൽ ബ്രയാൻ ലാറക്കൊപ്പം വിൻഡീസ് ജഴ്സിയിൽ അരങ്ങേറിയ താരം പിന്നീട് 2019ൽ ടീമിന്റെ നായകനായി. 123 ഏകദിനങ്ങൾ, 101 ട്വന്റി20 എന്നിവ കളിച്ചെങ്കിലും ഒരു തവണ പോലും ടെസ്റ്റിൽ ഇറങ്ങിയില്ല. ഏകദിനത്തിലും ട്വന്റിയിലും ടീം ക്യാപ്റ്റനായിരുന്നു.
ആദ്യമായി 500 ട്വന്റി20 കളിച്ച താരമെന്ന റെക്കോഡും സ്വന്തമാക്കി. '10 വയസ്സുകാരനായിരിക്കെ രാജ്യത്തിനായി കളിക്കണമെന്ന സ്വപ്നം താലോലിച്ചത് അതിവേഗം സാധ്യമാകുകയും 15 വർഷം ടീമിനൊപ്പം ഉണ്ടാകുകയും ചെയ്തത് വലിയ നേട്ടമാണെന്ന്' പൊള്ളാർഡ് കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.