ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലും വിജയിച്ച ഇന്ത്യക്ക് പരമ്പര. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ, ബാറ്റർമാരുടെ മികവിൽ രണ്ട് പന്ത് ബാക്കി നിൽക്കെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. സ്കോർ: വിൻഡീസ് - 311/6 (50)/ ഇന്ത്യ - 312/8 (49.4)
35 പന്തിൽ 64 റൺസ് നേടിയ അക്ഷർ പട്ടേലും 51 പന്തിൽ 54 റൺസ് നേടിയ സഞ്ജു സാംസണും 71 പന്തില്‍ 63 റൺസ് നേടിയ ശ്രേയസ് അയ്യരുമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ശുബ്മാന്‍ ഗില്‍ (43), ദീപക് ഹൂഡ (33) എന്നിവരും മികച്ചു നിന്നു. മൂന്ന് ഫോറും അഞ്ച് സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു അക്ഷറിന്റെ വെടിക്കെട്ട് ഇന്നിങ്സ്.
ഷായ് ഹോപ്പിന്റെ സെഞ്ച്വറിയായിരുന്നു വിൻഡീസിനെ മികച്ച സ്കോർ പടുത്തുയർത്താൻ സഹായിച്ചത്. 135 പന്തുകളിൽ എട്ട് ഫോറുകളും മൂന്ന് സിക്സറുകളും അടക്കം 115 റൺസാണ് ഹോപ്പ് നേടിയത്. നായകൻ നികൊളാസ് പൂരാനും (74) തിളങ്ങിയിരുന്നു.
ഇന്ത്യൻ ബൗളർമാരിൽ ശർദൂൽ ഠാക്കൂർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുകൾ വീതം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.