ബോർഡർ-ഗവാസ്കർ ട്രോഫി രണ്ടാം മത്സരത്തിൽ ആസ്ട്രേലിയ തിരിച്ചടിക്കുന്നു. ഇന്നിങ്സിന്‍റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായെങ്കിലും കെ.എൽ. രാഹുലും ശുഭ്മൻ ഗില്ലും ഇന്ത്യയെ പതിയെ കരകയറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ ടീം സ്കോർ 69ൽ നിൽക്കെ രാഹുൽ പുറത്തായി. 37 രൺസാണ് രാഹുൽ നേടിയത്. യശ്വസ്വി ജയ്സ്വാളാണ് ആദ്യ പന്തിൽ പുറത്തായ താരം. പിന്നാലെയെത്തിയ വിരാട് കോഹ്ലി ഏഴ് റൺസ് നേടി മടങ്ങി. തൊട്ടടുത്ത ഓവറിൽ 31 റൺസ് നേടി ഗില്ലും മടങ്ങി.
കറുത്ത ആം ബാൻഡ് ധരിച്ചുകൊണ്ടാണ് ആസ്ട്രേലിയ കളത്തിൽ ഇറങ്ങിയത്. ലോകത്തോട് വിടപറഞ്ഞ ആസ്ട്രേലിയൻ താരം ഫിലിപ്പ് ഹ്യൂസിനെ ഓർമക്കായാണ് ആസ്ട്രേലിയൻ താരങ്ങൾ കറുത്ത ബാൻഡ് ധരിച്ചെത്തിയത്. 10 വർഷം മുമ്പ് നവംബർ 27നാണ് ക്രിക്കറ്റ് മൈതാനത്ത് വെച്ച് ഹ്യൂസ് തലയിൽ പന്ത് കൊണ്ട് മരണമേറ്റത്. ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ സീൻ അബോട്ട് എറിഞ്ഞ ബൗൺസറാണ് ഹ്യൂസിന്‍റെ തലയുടെ സുരക്ഷയില്ലാത്ത ഭാഗത്ത് കൊണ്ടത്. പിന്നാലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും താരത്തിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
ഇന്നത്തെ ദിവസത്തിലെ മത്സരത്തിന് ശേഷം ക്രിക്കറ്റ് ആസ്ട്രേലിയ താരത്തിന്‍റെ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും. 'ബോയ് ഫ്രം മാക്സ് വില്ലെ' എന്നാണ് ഡോക്യുമെന്‍ററിക്ക് പേരിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.