ട്രിനിഡാഡ്: വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്‍റി20 മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യൻ ടീമിന് പിഴ. കുറഞ്ഞ ഓവര്‍ റേറ്റിനാണ് പിഴ ചുമത്തിയത്. നിശ്ചിത സമയത്തിനുള്ളില്‍ 19 ഓവറാണ് ഇന്ത്യക്ക് പൂർത്തിയാക്കാനായത്. മാച്ച് ഫീയുടെ അഞ്ച് ശതമാനമാണ് പിഴ.
വിൻഡീസിന് 10 ശതമാനമാണ് പിഴ. നിശ്ചിത സമയത്ത് 18 ഓവറാണ് അവർക്ക് പൂർത്തിയാക്കാനായത്. ഐ.സി.സി പെരുമാറ്റ ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.22 അനുസരിച്ച്, നിശ്ചിത സമയത്തിനുള്ളില്‍ ടീം ഓവർ പൂർത്തിയാക്കിയില്ലെങ്കിൽ ഓരോ ഓവറിനും മാച്ച് ഫീസിന്റെ അഞ്ച് ശതമാനം പിഴ ചുമത്തും. ഇരു ടീമിന്‍റെയും ക്യാപ്റ്റന്മാർ കുറ്റസമ്മതം നടത്തിയതോടെ കൂടുതല്‍ നടപടികളില്‍ നിന്നൊഴിവാക്കി.
മത്സരത്തിൽ വെസ്റ്റിൻഡീസിനോട് നാലു റൺസിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റിൽ 145 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.