മുംബൈ: ഈ സീസണോടെ ഐ.പി.എൽ കരിയർ അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണി. ആരാധകർക്ക് നന്ദി പറയാതെ വിട പറയുന്നത് മര്യാദയല്ലെന്നും ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ കളിക്കുമെന്നും താരം വ്യക്തമാക്കി. ഇതോടെ അടുത്ത സീസണിലും ധോണി കളിക്കുമെന്ന് ഉറപ്പായി.
നായകസ്ഥാനവും അദ്ദേഹം വഹിക്കുമെന്നാണ് സൂചന. 2021 സീസണിൽ ചെന്നൈ ഐ.പി.എൽ കിരീട ജേതാക്കളായ ശേഷം ടീം ഉടമയായ എൻ. ശ്രീനിവാസൻ 'ധോണിയില്ലാതെ ചെന്നൈയില്ല. ചെന്നൈയില്ലാതെ ധോണിയില്ല' എന്നു പ്രഖ്യാപിച്ചിരുന്നു. അടുത്ത സീസൺ ആകുമ്പോൾ ധോണിക്കു പ്രായം 42നരികെയാകും.
അതോടെ, ടൂർണമെന്റിലെ ഏറ്റവും പ്രായംകൂടിയ താരവുമാകും. നിലവിലെ സീസണിൽ ടീം ക്യാപ്റ്റൻ പദവി ജദേജക്ക് കൈമാറിയിരുന്നെങ്കിലും എട്ടു കളികൾ പിന്നിട്ടതോടെ തിരികെ കിട്ടി. ടീം വമ്പൻ തോൽവികളുമായി ഏറെ പിറകിലായതോടെയായിരുന്നു നായകസ്ഥാനം തിരികെ നൽകൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.