ലണ്ടൻ: തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങിയ നിലവിലെ ചാമ്പ്യന്മാർ ക്രിക്കറ്റ് വനിത ലോകകപ്പിൽ സെമി കാണാതെ പുറത്തേക്ക്. ആദ്യ കളിയിൽ കങ്കാരുക്കൾക്ക് മുന്നിൽ അടിയറവു പറഞ്ഞ ടീം കഴിഞ്ഞ ദിവസം വിൻഡീസിനോടാണ് രണ്ടാമത്തെ കളിയിൽ തോറ്റത്. സ്കോർ വിൻഡീസ് 225-6; ഇംഗ്ലണ്ട് 218 എല്ലാവരും പുറത്ത് (47.4 ഓവർ). ആദ്യം ബാറ്റു ചെയ്ത കരീബിയൻ പട ഉയർത്തിയ മികച്ച ടോട്ടലിനു മുന്നിൽ തുടക്കത്തിലേ മുട്ടിടിച്ച ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 156ന് എട്ടു വിക്കറ്റ് നഷ്ടമായി വൻ വീഴ്ചക്കരികെയായിരുന്നു.
എന്നാൽ, വാലറ്റത്ത് കെയ്റ്റ് ക്രോസും (27) സോഫി എക്ലസ്റ്റോണും (33 നോട്ടൗട്ട്) ചേർന്ന് രക്ഷാദൗത്യം ഏറ്റെടുത്ത് വിജയത്തിലേക്ക് ബാറ്റു വീശിയതോടെ എന്തും സംഭവിക്കാമെന്നായി. ഇംഗ്ലീഷ് വിജയം എട്ടു റൺസ് അകലെ നിൽക്കെ 48ാം ഓവർ ചെയ്യാനെത്തിയ അനീസ മുഹമ്മദ് കരീബിയൻ ദൗത്യം പൂർത്തിയാക്കുകയായിരുന്നു. ആദ്യം കെയ്റ്റ് ക്രോസിനെ റണ്ണൗട്ടാക്കിയ താരം വൈകാതെ അവസാന വിക്കറ്റും വീഴ്ത്തി ഇംഗ്ലീഷ് മോഹങ്ങളെ തല്ലിക്കെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.