വനിത പ്രീമിയർ ലീഗ്: ഡൽഹി കാപിറ്റൽസ് ഫൈനലിൽ

മുംബൈ: പ്രഥമ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി കാപിറ്റൽസ് ഫൈനലിൽ പ്രവേശിച്ചു. അവസാന ലീഗ് മത്സരത്തിൽ യു.പി വാരിയേഴ്സിനെ അഞ്ചു വിക്കറ്റിന് തോൽപിച്ച് പോയന്റ് പട്ടികയിൽ ഒന്നാമതെത്തിയതോടെയാണ് കാപിറ്റൽസിന് നേരിട്ട് കലാശക്കളിക്ക് യോഗ്യത ലഭിച്ചത്. ഇവർക്കും മുംബൈ ഇന്ത്യൻസിനും എട്ടു മത്സരങ്ങളിൽ 12 വീതം പോയന്റാണുള്ളത്.

എന്നാൽ, റൺറേറ്റിലെ മുൻതൂക്കം മെഗ് ലാനിങ്ങിനും സംഘത്തിനും തുണയായി. മുംബൈയും മൂന്നാം സ്ഥാനക്കാരായ യു.പിയും വെള്ളിയാഴ്ച എലിമിനേറ്ററിൽ ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്നവരാണ് ഞായറാഴ്ചത്തെ ഫൈനലിൽ ഡൽഹിയുടെ എതിരാളികൾ. ചൊവ്വാഴ്ചത്തെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മുംബൈ നാലു വിക്കറ്റിന് തോൽപിച്ചു.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ ഒമ്പതു വിക്കറ്റിന് 125 റൺസെടുത്തു. മറുപടിയിൽ 16.3 ഓവറിൽ മുംബൈ ആറിന് 129ലെത്തി. ഡൽഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത യു.പി 20 ഓവറിൽ ആറു വിക്കറ്റിന് 138 റൺസ് നേടി.17.5 ഓവറിൽ അഞ്ചു വിക്കറ്റിന് കാപിറ്റൽസ് ലക്ഷ്യം കണ്ടു.

Tags:    
News Summary - Women's Premier League: Delhi Capitals in the final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.