വനിത ട്വന്‍റി20 ലോകകപ്പ് വേദി ബംഗ്ലാദേശിൽനിന്ന് യു.എ.ഇയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് വനിത ട്വന്‍റി20 ലോകകപ്പ് വേദി മാറ്റി. ടൂർണമെന്‍റ് യു.എ.ഇയിൽ നടക്കുമെന്ന് ഐ.സി.സി അറിയിച്ചു.

ഒക്ടോബർ മൂന്നു മുതൽ 20 വരെയാണ് മത്സരങ്ങൾ. ദുബൈയും ഷാർജയുമാണ് മത്സരങ്ങൾക്ക് വേദിയാകുക. നേരത്തെ, ഇന്ത്യക്ക് ആതിഥ്യം വഹിക്കാന്‍ കഴിയുമോ എന്ന് ബി.സി.സി.ഐയോട് ചോദിച്ചെങ്കിലും വിസമ്മതം അറിയിക്കുകയായിരുന്നു. പത്ത് ടീമുകള്‍ ഉള്‍ക്കൊള്ളുന്ന ടൂര്‍ണമെന്റില്‍ 23 മത്സരങ്ങളുണ്ടാകും.

ധാക്കയിലും സില്‍ഹട്ടിലുമായി മത്സരങ്ങള്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. കലാപത്തെ തുടർന്നുള്ള സുരക്ഷാ ഭീഷണികളും നിരവധി രാജ്യങ്ങൾ ബംഗ്ലാദേശിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയതുമാണ് ടൂർണമെന്‍റ് വേദി മാറ്റാൻ ഐ.സി.സിയെ നിർബന്ധിതരാക്കിയത്. ബംഗ്ലാദേശിൽ തന്നെ മത്സരം നടത്താൻ അവസാനം വരെ ശ്രമം നടത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് ഐ.സി.സി സി.ഇ.ഒ ജെഫ് അലാർഡിസ് നന്ദി പറഞ്ഞു.

എന്നാൽ, രാജ്യത്തേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ പങ്കെടുക്കുന്ന ടീമുകളും ഉൾപ്പെട്ടതോടെയാണ് വേദി മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Women's T20 World Cup 2024 Moved From Bangladesh To UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.