സിൽഹറ്റ്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20യും ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. മഴ തടസ്സപ്പെടുത്തിയ കളിയിൽ ഡക്ക് വർത്ത്-ലൂയിസ് നിയമപ്രകാരം 19 റൺസിനായിരുന്നു വിജയം. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ 119 റൺസിന് പുറത്തായി.
ഇന്ത്യ 5.2 ഓവറിൽ ഒരു വിക്കറ്റിന് 47 റൺസിൽ നിൽക്കെയാണ് മഴ പെയ്തത്. കളി തുടരാൻ കഴിയാതായതോടെ സന്ദർശകരെ വിജയികളായി പ്രഖ്യാപിച്ചു. ഇന്ത്യക്കു വേണ്ടി രാധ യാദവ് മൂന്നും ശ്രേയങ്ക പാട്ടിലും ദീപ്തി ശർമയും രണ്ടു വീതവും വിക്കറ്റെടുത്തു. 24 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്ന ദയാലൻ ഹേമലതയാണ് കളിയിലെ താരം. മലയാളി താരം സജന സജീവനും പ്ലെയിങ് ഇലവനിലുണ്ടായിരുന്നെങ്കിലും ബാറ്റ് ചെയ്യാനോ പന്ത് എറിയാനോ അവസരം ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.