കേപ്ടൗൺ: വനിത ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്ക് തിങ്കളാഴ്ച അവസാന ഗ്രൂപ് മത്സരം. സെമിഫൈനലിലെത്താൻ ഇന്ത്യക്ക് ഇന്ന് അയർലൻഡിനെതിരെ വിജയം നേടേണ്ടതുണ്ട്. മൂന്നു മത്സരങ്ങളിൽ ആറു പോയന്റുമായി ഇംഗ്ലണ്ടാണ് ഗ്രൂപ് രണ്ടിൽ ഒന്നാമത്. മൂന്നു കളിയിൽ നാലു പോയന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്തും.
നാലു മത്സരം പൂർത്തിയാക്കിയ വെസ്റ്റിൻഡീസ് മൂന്നാമതെത്തി പുറത്തായി. രണ്ടു പോയന്റുള്ള പാകിസ്താന് ഇംഗ്ലണ്ടിനെതിരായ കളി അവശേഷിക്കുന്നുണ്ട്. ഒടുവിൽ, ഇന്ത്യക്കും പാകിസ്താനും ഒരേ പോയന്റായാൽ റൺറേറ്റ് നോക്കിയാവും സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കുക. ഇന്ന് ജയിക്കുന്നപക്ഷം ഇന്ത്യക്ക് ഇത് പരിഗണിക്കാതെതന്നെ ആറു പോയന്റുമായി കടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.