മുഹമ്മദ് സിറാജിന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉപഹാരം സമ്മാനിക്കുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ സമീപം

ലോകകപ്പ് നേട്ടം; മുഹമ്മദ് സിറാജിന് വീടും ജോലിയും നൽകുമെന്ന് തെലങ്കാന സർക്കാർ

ഹൈദരാബാദ്: ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായ പേസർ മുഹമ്മദ് സിറാജിന് വീടും സർക്കാർ ജോലിയും നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ലോകകപ്പ് വിജയത്തിന് ശേഷം സ്വന്തം നാടായ ഹൈദരാബാദിൽ തിരിച്ചെത്തിയ താരം മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് വീട് സന്ദർശിച്ചപ്പോഴാണ് വാഗ്ദാനം. ഹൈദരാബാദിലോ സമീപ പ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർ​ദേശവും നൽകി.

മുഹമ്മദ് സിറാജ് രാജ്യത്തെ അഭിമാന നേട്ടത്തിലെത്തിച്ചെന്നും തെലങ്കാന സംസ്ഥാനത്തിന് ഇത് വലിയ ബഹുമതിയാണെന്നും മുഖ്യമന്ത്രി പ്രശംസിച്ചു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രം മുഖ്യമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും ചടങ്ങിൽ പ​ങ്കെടുത്തു. 

Tags:    
News Summary - World Cup achievement; Telangana government to provide house and job to Mohammed Siraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.