ലണ്ടൻ: ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 469 റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 327 റൺസ് എന്ന നിലയിൽ രണ്ടാം ദിനം കളി ആരംഭിച്ച ആസ്ട്രേലിയക്ക് 142 റൺകൂടി ചേർക്കുന്നതിനിടെ പത്ത് വിക്കറ്റുകളും നഷ്ടമായി.
ആദ്യദിനം സെഞ്ച്വറി പൂർത്തിയാക്കിയ ട്രാവിസ് ഹെഡ് 163 പുറത്തായി. മുഹമ്മദ് സിറാജാണ് ഹെഡിനെ മടക്കിയത്. 95 റൺസുമായി രണ്ടാം ദിനം കളി ആരംഭിച്ച സ്റ്റീവൻ സ്മിത്ത് 121 റൺസെടുത്ത് ഷർദുൽ താക്കൂറിന്റെ പന്തിൽ പുറത്തായി. 48 റൺസെടുത്ത അലെക്സ് ക്യാരി മാത്രമാണ് പിന്നീട് രണ്ടക്കം തികച്ച ബാറ്റർ. മുഹമ്മദ് സിറാജ് നാല് വിക്കറ്റെടുത്തു. മുഹമ്മദ് ഷമി, ഷർദുൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകർച്ചയോടെയാണ് ഇന്നിങ്സ് തുടങ്ങിയത്. 20 ഓവറിൽ 79 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. നായകൻ രോഹിത് ശർമയെ (15) പാറ്റ് കമ്മിൻസ് എൽ.ബിയിൽ കുരുക്കി. 13 റൺസിൽ നിൽക്കെ ശുഭ്മാൻ ഗിൽ സ്കോട്ട് ബോളണ്ടിന്റെ പന്തിൽ ക്ലീൻ ബൗൾഡായി. കാമറൂൺ ഗ്രീനിന്റെ പന്തിൽ ചേതേശ്വർ പുജാരയും (15) മടങ്ങി. 14 റൺസെടുത്ത് വിരാട് കോഹ്ലിയും മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. അജിങ്ക്യ രഹാനെ 13 ഉം രവീന്ദ്ര ജഡേജ 4 ഉം റൺസെടുത്ത് ക്രീസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.