റോയൽ ചലഞ്ചേഴ്സിനെ വാരിയെറിഞ്ഞ് യു.പി വാരിയേഴ്സ്; ജയം പത്ത് വിക്കറ്റിന്

മുംബൈ: പത്ത് വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് യു.പി വാരിയേഴ്സിന് വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ രണ്ടാം ജയം. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് 19.3 ഓവറിൽ 138 റൺസിന് പുറത്തായി. 13 ഓവറിൽ യു.പി വാരിയേഴ്സ് വിക്കറ്റ് നഷ്ടമാകാതെ ലക്ഷ്യത്തിലെത്തി.

ആസ്ട്രേലിയൻ താരം അലിസ ഹീലി 96 റൺസുമായി നിറഞ്ഞാടി. 47 പന്തിൽ 18 ഫോറും ഒരു സിക്സുമടക്കമാണ് ഈ ഓപണറുടെ ബാറ്റിങ്. സഹ ഓപണർ ദേവിക വൈദ്യ 36 റൺസുമായി അലിസക്ക് മികച്ച പിന്തുണയേകി. നാല് മത്സരങ്ങളിൽ ബാംഗ്ലൂരിന്റെ നാലാം തോൽവിയാണിത്. ആസ്ട്രേലിയൻ ഓൾറൗണ്ടർ എല്ലിസ് പെറിയാണ് റോയൽ ചലഞ്ചേഴ്സിന്റെ ടോപ്സ്കോറർ. 39 പന്തിൽ 52 റൺസാണ് എല്ലിസ് അടിച്ചെടുത്തത്.

ഇംഗ്ലീഷ് ഇടംകൈ ബൗളർ സോഫി എക്ലിസ്റ്റോൺ 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ താരം ദീപ്തി ശർമ 26 റൺസിന് മൂന്ന് വിക്കറ്റ് നേടി. ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ സ്മൃതി മന്ദാന ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്മൃതി നാല് റൺസുമായി നാലാം ഓവറിൽ മടങ്ങി. സോഫി ഡെവിൻ 36 റൺസ് നേടി.

Tags:    
News Summary - WPL: UP Warriorz Win Over Royal Challengers Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.