ഇസ്‍ലാമാബാദ്: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നേരിടുന്ന പാകിസ്താന് വിജയാശംസ നേർന്ന് മുൻ കാപ്റ്റൻ ഇംറാൻ ഖാൻ. 1992ൽ പാകിസ്താൻ ലോകകപ്പ് നേടിയത് ഇംറാന്റെ കാപ്റ്റൻസിയിലായിരുന്നു. ചരിത്ര വിജയം ആവർത്തിക്കാനാണ് മെൽബണിൽ പാക് ടീമംഗങ്ങളുടെ ശ്രമം. അന്ന് ഇംറാൻ തന്റെ ടീമിനു വേണ്ടി ചെയ്തത് ബാബർ അസമും ആവർത്തിക്കുമെന്നാണ് കരുതുന്നത്.
''1992ൽ ലോകകപ്പ് ഫൈനലിൽ ഞാൻ ഞങ്ങളുടെ ടീമിന് നൽകിയ അതേ സന്ദേശമാണ് ഇന്ന് പാക് ടീമിനും നൽകിയത്.
ലോകകപ്പിന്റെ ഫൈനലിൽ കളിക്കാൻ കിട്ടിയ അപൂർവ ഭാഗ്യം ആസ്വദിക്കൂ....ഒരിക്കലും ഭയപ്പെടരുത്. റിസ്ക് എടുക്കാനും എതിരാളികളും പിഴവുകൾ മുതലാക്കാനും നിങ്ങൾ തയാറാണെങ്കിൽ വിജയം സുനിശ്ചിതം എന്നായിരുന്നു ഇംറാന്റെ സന്ദേശം. ആക്രമണ മനോഭാവത്തോടെ കളിക്കുക. രാജ്യം നിങ്ങളുടെ വിജയത്തിനായി പ്രാർഥിക്കുന്നു''-ഇംറാൻ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.