മെന്റർ ആയി പത്താൻ എത്തുന്നു; ബറോഡ ഇനി കിടുക്കുമോ?

ബറോഡ ക്രിക്കറ്റ് അസോസിയേഷൻ മെന്റര്‍ ആയി മുൻ ഇന്ത്യൻ ഓൾറൗണ്ടർ യൂസുഫ് പത്താന്‍ എത്തുന്നു. പ്രതിഫലമൊന്നും വാങ്ങാതെയാണ് താരം ഉപദേശകന്റെ ദൗത്യം ഏറ്റെടുക്കുന്നതെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സി.ഇ.ഒ ശിശിർ ഹത്താൻഗഡി പറഞ്ഞു. ബറോഡയുടെ ജൂനിയർ, സീനിയര്‍ താരങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകുകയാകും പ്രധാന റോൾ.

ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം യൂസുഫ് സഹോദരന്‍ ഇര്‍ഫാന്‍ പത്താനൊപ്പം ക്രിക്കറ്റ് അക്കാദമി ഓഫ് പത്താന്‍സ് (സി.എ.പി) ആരംഭിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 31 കേന്ദ്രങ്ങൾ‍ ഇതിനുകീഴിൽ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് താരം ക്രിക്കറ്റിന്റെ എല്ലാ വിഭാഗങ്ങളിൽനിന്നും വിരമിച്ചത്. രാജ്യത്തിനായി 57 ഏകദിനങ്ങളിലും 22 ട്വൻറി 20 മത്സരങ്ങളിലും യൂസുഫ് പത്താന്‍ കളിച്ചിട്ടുണ്ട്. ബറോഡക്ക് വേണ്ടി 100 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 4825 റൺസും 201 വിക്കറ്റും നേടിയിട്ടുണ്ട്.

Tags:    
News Summary - Yusuf Pathan roped in as mentor of Baroda cricket team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.