മുംബൈ: റോഡ് സേഫ്റ്റി വേൾഡ് സീരീസ് കിരീടം സചിൻ ടെണ്ടുൽകർ നയിച്ച ഇന്ത്യൻ ലെജൻഡ്സിന്. ഫൈനലിൽ ശ്രീലങ്ക ലെജൻഡ്സിനെ 14 റൺസിന് തോൽപിച്ചാണ് കിരീട നേട്ടം. ആദ്യ ബാറ്റു ചെയ്ത ഇന്ത്യ യുവരാജ് സിങ്ങ് (41 പന്തിൽ 60), യൂസുഫ് പത്താൻ (36 പന്തിൽ 62 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. സചിൻ ടെണ്ടുൽകർ 30ഉം, വിരേന്ദർ സെവാഗ് 10ഉം റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കക്ക് ഏഴിന് 167 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റൻ തിലകരത്ന ദിൽഷൻ 21, സനത് ജയസൂര്യ 43, ഉപുൽ തരംഗ 13, ചിന്തക ജയസിംഗെ 40, കൗശല്യ വീരരത്ന 38 എന്നിങ്ങനെ റൺസെടുത്തു.
പത്താൻ സഹോദരൻമാരുടെ ബൗളിങ് മികവിലാണ് ശ്രീലങ്കൻ സ്കോർ 167 റൺസിലൊതുക്കിയത്. യൂസുഫ് പത്താനും ഇർഫാൻ പത്താനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മുനാഫ് പേട്ടൽ, മൻപ്രീത് ഗോണി എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി. യൂസുഫ് പത്താനാണ് മാൻ ഓഫ് ദെ മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.