തു​ർ​ക്കി​യ​യി​ലെ അ​ങ്കാ​റ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ​നി​ന്ന്

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ലോ​ക​ക​പ്പ് ആ​വേ​ശ​വു​മാ​യി എം​ബ​സി​ക​ൾ

ദോ​ഹ: ലോ​ക​ക​പ്പി​ന്റെ ആ​വേ​ശം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ സ​ജീ​വ​മാ​യി ഖ​ത്ത​റി​ന്റെ ന​യ​ത​ന്ത്ര കേ​ന്ദ്ര​ങ്ങ​ൾ.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ബേ​ൺ, തു​ർ​ക്കി​യ​യി​ലെ അ​ങ്കാ​റ, ഫി​ലി​പ്പീ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ഖ​ത്ത​ർ എം​ബ​സി നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ലോ​ക​ക​പ്പ് പ്ര​ചാ​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.

ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ, നി​യ​മ​നി​ർ​മാ​ണ സ​ഭാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രെ പ​​ങ്കെ​ടു​പ്പി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ.

സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി, ഫി​ഫ പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്തു. ബേ​ണി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് ബി​ൻ ജ​ഹാം അ​ൽ കു​വാ​രി സം​സാ​രി​ച്ചു. അ​ങ്കാ​റ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തു​ർ​ക്കി​യ കാ​യി​ക മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ക​സ​പോ​ഗ്ലു, അം​ബാ​സ​ഡ​ർ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ നാ​സ​ർ ജാ​സിം ആ​ൽ​ഥാ​നി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Embassies in foreign countries with World Cup excitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.